HOME
DETAILS

കൊല്ലം ശങ്കേഴ്‌സ് ആശുപത്രി സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം

  
backup
October 10 2018 | 04:10 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d

കൊല്ലം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വീണ്ടും പടയൊരുക്കം. സംസ്ഥാനത്ത് എസ്.എന്‍ ട്രസ്റ്റിന്റെ ഏറ്റവും പ്രമുഖ ആതുരാലയമായ കൊല്ലം ശങ്കേഴ്‌സ് ആശുപത്രി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി എസ്.എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി രംഗത്ത്.
ആശുപത്രി സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ആദ്യപടിയായി ഫാര്‍മസിയും ലാബും കരാര്‍ അടിസ്ഥാനത്തില്‍ ദീര്‍ഘകാലത്തേക്ക് നല്‍കാന്‍ പത്രപ്പരസ്യം നല്‍കിയതിനെതിരേ 11ന് രാവിലെ 10ന് ആശുപത്രി പടിക്കല്‍ ധര്‍ണ നടത്തുമെന്ന് നേതാക്കളായ ഡി. രാജ്കുമാര്‍ ഉണ്ണി, ഡി. പ്രഭ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍. ശങ്കറിന്റെ പേരിലുള്ള ഏക സ്ഥാപനമാണ് ആശുപത്രി. ട്രസ്റ്റിന് കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി, കൊല്ലം ജില്ലയില്‍ ആയൂര്‍, പുനലൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികള്‍ ഇതിനകം പൂട്ടിക്കഴിഞ്ഞു. കൊല്ലം ജില്ലയില്‍ ആദ്യമായി ഒരു ആശുപത്രിയില്‍ സ്‌കാനിങ് യൂനിറ്റ് തുടങ്ങിയത് ശങ്കേഴ്‌സിലായിരുന്നു.
300 കിടക്കകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 99 ആയി കുറഞ്ഞു. നിലവില്‍ ഡോക്ടര്‍മാരും രോഗികളുമില്ലാതെ ആശുപത്രി തകര്‍ച്ചയുടെ വക്കിലാണെന്ന് നേതാക്കള്‍ പറഞ്ഞു. എസ്.എന്‍ ട്രസ്റ്റിന്റെ വാര്‍ഷിക ബജറ്റില്‍ ഓരോവര്‍ഷവും മുപ്പത് മുതല്‍ അന്‍പത് കോടി രൂപ വരെ ആശുപത്രിയുടെ വികസനത്തിനായി മാറ്റിവയ്ക്കുന്നുണ്ട്. ഇത് എങ്ങോട്ട് പോകുന്നുവെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. വെള്ളാപ്പള്ളി ട്രസ്റ്റിന്റെ ചുമതലയേറ്റെടുക്കുന്ന സമയത്ത് ആശുപത്രിയില്‍ അഞ്ചുകോടിയോളം രൂപയുടെ നിക്ഷേപമുണ്ടായിരുന്നു.
ഈ തുകയും ബാങ്ക് വായ്പയും ചേര്‍ത്താണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി(സിംസ്) നിര്‍മിച്ചത്. എന്നാല്‍ സിംസിന്റെ നിര്‍മാണ കരാറുകാരന്‍ കുടിശ്ശിക പണം ലഭിക്കാന്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. സൂചനാ സമരത്തിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിലാണ് ധര്‍ണ നടത്തുന്നത്. സ്വകാര്യവല്‍ക്കരണ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംരക്ഷണ സമിതി ആരംഭിക്കും. തനിക്കെതിരേ ആക്ഷേപം ഉന്നിയിക്കുന്നവരില്‍ നിന്നും രക്ഷ നേടാന്‍ കര്‍മസേന രൂപീകരിക്കുമെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം അപലപനീയമാണെന്നും ഇരുവരും പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കടകമ്പള്ളി മനോജ്, പ്രൊഫ. ജെ. ചിത്രാംഗദന്‍, ഡോ. മണിയപ്പന്‍ പങ്കെടുത്തു. ചേര്‍ത്തല എസ്.എന്‍ കോളജിലെ 25 ഏക്കര്‍വരുന്ന ഭൂമിയില്‍ നിന്നും 250 കോടിയില്‍പ്പരം രൂപയുടെ സിലിക്കമണല്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരേ നേരത്തേ എസ്.എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി സമരവുമായി രംഗത്തുവന്നതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് പുതിയ സമരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  5 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  18 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  25 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago