ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമായില്ല
ലഖ്നൗ: ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് പരുക്കേറ്റ് ആശുപത്രിയിലായ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമുണ്ടെന്ന് ട്രോമാ കെയര്‍ മേധാവി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു തവണ വെന്റിലേറ്റര്‍ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അതേസമയം വ്യാഴാഴ്ച വിഷയത്തില്‍ ഇടപെട്ട സുപ്രിംകോടതി പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത് ഉള്‍പ്പെടെയുള്ള അഞ്ച് കേസുകളുടെ വിചാരണകള്‍ ഡല്‍ഹിയില്‍ നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. പെണ്‍കുട്ടിയെ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കാന്‍ കഴിയുമോ എന്ന് അറിയിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് വേണമെങ്കില്‍ എയിംസിലേക്ക് മാറ്റാമെന്നും അറിയിച്ചു. ഇതുസംബന്ധിച്ച് കുടുംബത്തോട് സംസാരിക്കാന്‍ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."