HOME
DETAILS
MAL
വധശ്രമക്കേസില്‍ വിചാരണ നേരിടുന്ന മാലിദ്വീപ് മുന്‍ ഉപരാഷ്ട്രപതി നാടുവിടാന്‍ ശ്രമിക്കവേ തമിഴ്നാട്ടില്‍ അറസ്റ്റില്‍
backup
August 01 2019 | 12:08 PM
തൂത്തുക്കുടി: മാലിദ്വീപ് മുന്‍ ഉപരാഷ്ട്രപതി അഹമ്മദ് അദീബ് തമിഴ്നാട്ടില്‍ അറസ്റ്റില്‍. മുന്‍ മാലി രാഷ്ട്രപതി അബ്ദുള്ള യമീനിനെതിരായ വധശ്രമക്കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് അഹമ്മദ് അദീബ് ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ തൂത്തുക്കുടിയില്‍ അറസ്റ്റിലായത്.
ചരക്ക് കപ്പലിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേ തമിഴ്നാട് പൊലിസിന്റെ പിടിയിലായത്. അബ്ദുള്ള യമീന് സര്‍ക്കാരില്‍ ഉപരാഷ്ട്രപതിയായിരുന്ന അഹമ്മദ് അദീബ് രാഷ്ട്രപതിയെ വധിക്കാന്‍ 2015 സെപ്റ്റംബറില്‍ ശ്രമം നടത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."