പ്രവേശനോത്സവം ഹൈടെക് ആക്കി വി.ഇ.എം യു.പി സ്‌കൂള്‍
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂളില്‍ ക്ലാസ് മുറികള്‍ ഹൈടെക് സംവിധാനം ഒരുക്കി വിദ്യാലയം പ്രവേശനോത്സവത്തിന് ഒരുങ്ങി.
ആധുനിക രീതിയില്‍ സംവിധാനം ചെയ്ത ക്ലാസ് മുറികള്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെ സ്വീകരിക്കുവാന്‍ തയ്യാറായി കാത്തിരിക്കുന്നു.
സ്‌കൂള്‍ മാനേജ്‌മെന്റും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് വമ്പിച്ച ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്. വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റിയെടുത്ത പ്രവര്‍ത്തനമാണ് ഇവിടെ നടന്നത്.
പി.ടി.എയുടെ നേതൃത്വത്തില്‍ ക്ലാസ് മുറികള്‍ വര്‍ണ്ണാഭമാക്കി മാറ്റിയിട്ടുണ്ട്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ 72 വിദ്യാര്‍ഥികള്‍ക്ക് അധ്യാപികമാരും, പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് അക്ഷര തൊപ്പികളും സമ്മാനപൊതികളും തയാറാക്കിയിട്ടുണ്ട്.
പൊതു വിദ്യാഭ്യസം ശക്തിപ്പെടുത്തുന്നതിന്റെ പ്രവര്‍ത്തനഫലമായി മുന്‍ വര്‍ഷത്തേക്കാളും വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ വന്‍ വര്‍ദ്ധനവ് സ്‌കൂളില്‍ ഉണ്ടായിട്ടുണ്ട്.
എന്‍.കെ എടക്കയില്‍ അവതരിപ്പിക്കുന്ന മാന്ത്രിക പുലരി എന്ന മാജിക്ക് ഷോ പ്രവേശനോല്‍സവത്തിലെ മുഖ്യ ഇനമാണ്. ഈ വര്‍ഷം അഞ്ച് ഹൈടെക് ക്ലാസ് മുറികള്‍ തയ്യാറായിട്ടുണ്ട്.
2018 ഓടെ 24 ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റുമെന്ന് മാനേജര്‍ പി. കെ ഫാത്തിമയും പ്രധാന അധ്യാപകന്‍ ഇ.കെ മുഹമ്മദ് ബഷീറും പറഞ്ഞു.
വിനീത് പുലരി പി.ടി.എ പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത് പി.ടി.എ ചെയര്‍പേഴ്‌സണുമായ കമ്മറ്റിയാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."