
നിരത്തുകള്‍ സര്‍ക്കസ് റിങല്ല...പൊലിയുന്നത് ജീവനാണ്
റോഡപകടം 2015
ആകെ അപകടങ്ങള്‍ :903
മരണപ്പെട്ടവര്‍ : 104
പരുക്ക് പറ്റിയവര്‍ : 1159
2016 ജൂണ്‍ വരെ
അപകടങ്ങള്‍ : 470
മരണപ്പെട്ടവര്‍: 79
പരുക്ക് പറ്റിയവര്‍ : 633
സര്‍ക്കസ് റിങിനകത്തെ മരണക്കിണറില്‍ ബൈക്കോടിക്കുന്നതു കണ്ട് അമ്പരക്കുന്നതിലും അധികമായ അമ്പരപ്പാണ് കാസര്‍കോടെ നിരത്തുകളില്‍ ചിലരുടെ വാഹനം പറപ്പിക്കല്‍ കണ്ടാല്‍ ഉണ്ടാവുക. ഒരു വാഹനം അപകടത്തില്‍പ്പെട്ടാല്‍ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന അതിവേഗ പാതയിലെ അവസ്ഥയാണ് നിരത്തുകളില്‍ കാണുന്നത്. ഓടിക്കുന്ന വാഹനത്തിനുമേല്‍ ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥ നിരത്തുകളെ കുരുതിക്കളമാക്കുകയാണ്. ഭീതിദമായ രീതിയിലാണ് അപകടനിരക്കും മരണ നിരക്കും വര്‍ധിക്കുന്നത്. 2015 ല്‍ 104 പേരാണ് അപകടത്തില്‍ മരണപ്പെട്ടതെങ്കില്‍ 2016 പകുതിയാകുമ്പോഴെക്കും 79 പേരുടെ ജീവന്‍ നിരത്തില്‍ പൊലിഞ്ഞിരിക്കുന്നു. ജീവച്ഛവമായി കിടക്കുന്നവരുടെ എണ്ണം ഇതിലും എത്രയോ വര്‍ധിച്ചിരിക്കുന്നു. 2015 ല്‍ 903 അപകടങ്ങളാണ് ഉണ്ടായതെങ്കില്‍ ഈ വര്‍ഷം ജൂണ്‍ വരെ 407 അപകടങ്ങള്‍ നടന്നു കഴിഞ്ഞു.
ജില്ലയുടെ അതിര്‍ത്തിയായ ബന്തിയോട് രണ്ടു ദിവസം മുമ്പുണ്ടായ അപകടം വാഹനമോടിക്കുന്നതില്‍ കാണിക്കുന്ന ഉദാസീനതയുടെ ഉത്തമ ഉദാഹരണമാണ്. രണ്ടു ഓട്ടോറിക്ഷയും രണ്ടു കാറുകളുമാണ് കൂട്ടിയിടിച്ചത്. ഒരു അഞ്ചു വയസുകാരിയുടെ ജീവന്‍ പൊലിഞ്ഞതിന്റെ പിറ്റേന്ന് മയിലാട്ടിയില്‍ ലോറി മറിഞ്ഞു മഹാരാഷ്ട്ര സ്വദേശിയായ യുവാവും മരണപ്പെട്ടു. വര്‍ഷം പുതുതായി 22000 പേര്‍ ലൈസന്‍സ് എടുക്കുന്നുവെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ പകുതിയിലേറെ പേര്‍ പുതുതായി വാഹനം വാങ്ങിക്കുന്നുവെന്നു വേണം കരുതാന്‍. അശാസ്ത്രീയമായ വാഹനമോടിക്കല്‍ തന്നെയാണ് കാസര്‍കോടെ നിരത്തുകളെ ഇങ്ങനെ കുരുതിക്കളമാക്കുന്നത്. അല്‍പം ശ്രദ്ധയും കരുതലും നിയമം പാലിക്കുകയും ചെയ്താല്‍ തന്നെ റോഡിലെ കുരുതിക്ക് അറുതിവരും.
ശ്രദ്ധിക്കുക, വേഗം ഇത്ര മതി
വലിയ വാഹനങ്ങള്‍: സ്‌കൂളുകള്‍ക്കു സമീപം 15 കി.മി, നഗര പരിധിയില്‍ 30 കി.മി, ഇടുങ്ങിയ റോഡുകളില്‍ 40 കി.മി, മറ്റു റോഡുകളില്‍ 60 കി.മി
മോട്ടോര്‍ സൈക്കിള്‍ : സ്‌കൂളുകള്‍ക്ക് സമീപം 25 കി.മി, നഗര പരിധിയില്‍ 40 കി.മി, ഇടുങ്ങിയ റോഡുകളില്‍ 40 കി.മി, മറ്റു റോഡുകളില്‍ 50 കി.മി
ചെറിയ വാഹനങ്ങള്‍: സ്‌കൂളുകള്‍ക്ക് സമീപം 25 കി.മി, നഗര പരിധിയില്‍ 40 കി.മി, ഇടുങ്ങിയ റോഡുകളില്‍ 40 കി.മി, മറ്റു റോഡുകളില്‍ 60 കി.മി
ഓട്ടോ: സ്‌കൂളുകള്‍ക്ക് സമീപം 25 കി.മി, നഗര പരിധിയില്‍ 30 കി.മി, ഇടുങ്ങിയ റോഡുകളില്‍ 30 കി.മി, മറ്റു റോഡുകളില്‍ 40 കി.മി
കാര്‍ : സ്‌കൂളുകള്‍ക്ക് സമീപം 25 കി.മി, നഗര പരിധിയില്‍ 40 കി.മി, ഇടുങ്ങിയ റോഡുകളില്‍ 40 കി.മി, മറ്റു റോഡുകളില്‍ 70 കി.മി
റോഡിലെ കുതിപ്പില്‍ കുരുതി
ചെറുവത്തൂര്‍: റോഡപകടങ്ങളുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിന്നുള്ള കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം ജില്ലയില്‍ റോഡില്‍ പൊലിഞ്ഞത് 183 ജീവനുകള്‍. പരുക്കേറ്റവരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങുവരും.
അപകടങ്ങളില്‍ ഇരയാകുന്നവരില്‍ കൂടുതലും യുവാക്കളും കുട്ടികളുമാണെന്നത് ഏറെ ഞെട്ടലുണ്ടാക്കുന്നു. വേഗത ഹരമാകുമ്പോള്‍, ചെറിയൊരു അശ്രദ്ധ സംഭവിച്ചാല്‍ വന്നുചേരുന്നത് വലിയ അപകടങ്ങളാണെന്നു പലരും തിരിച്ചറിയാതെ പോകുന്നു.
കുടുംബങ്ങളെ തീരാദു:ഖത്തിലേക്കും അനാഥത്വത്തിലേക്കുമൊക്കെ വലിച്ചിഴക്കുകയാണ് അപകടങ്ങള്‍ പലതും. വാഹനപ്പെരുപ്പത്തിനൊത്തു റോഡ് വികസനമില്ലാത്തത്, ട്രാഫിക് സംവിധാനങ്ങളുടെ പരിമിതികള്‍, കാല്‍നട യാത്രക്കാരുടെ അശ്രദ്ധ, ഡ്രൈവറുടെ പിഴവുകള്‍, മറ്റു വാഹനങ്ങളുടെ കുറ്റം എന്നിങ്ങനെ നീളുന്നു അപകടങ്ങളുടെ കാരണങ്ങള്‍.
എന്നാല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിക്കുന്നത് 65 ശതമാനം അപകടങ്ങളും ഡ്രൈവറുടെ കുറ്റംകൊണ്ടാണ് എന്നതാണ്. ജില്ലയില്‍ ഒരു വര്‍ഷം ശരാശരി 22000 പേര്‍ ലൈസന്‍സ് എടുക്കുന്നു എന്നതാണ് മോട്ടോര്‍വാഹന വകുപ്പിന്റെ കണക്ക്. ഇതില്‍ 25 ശതമാനത്തോളം പേര്‍ സ്ത്രീകളാണ്.
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളില്‍ അപകട നിരക്കു നന്നേ കുറവാണെന്നാണു മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലിസിന്റെയും അനുഭവസാക്ഷ്യം. റോഡ് നിയമങ്ങള്‍ പഠിക്കാതെ, അനുസരിക്കാതെ വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നതാണ് പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നത്.
ഓര്‍ക്കുക...ജീവിതം റോഡിലുരച്ചു കളയാനുള്ളതല്ല, ജീവിക്കാനുള്ളതാണ്.
മൊബൈലിനു സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കും
പക്ഷെ...,തലയില്‍ ഹെല്‍മറ്റ് വെക്കില്ല
ചെറുവത്തൂര്‍: റോഡിലെ അപകടങ്ങള്‍ പലപ്പോഴും വിളിച്ചുവരുത്തുന്ന വിധിയെന്നു വേണമെങ്കില്‍ പറയാം. അശ്രദ്ധ തന്നെയാണ് മിക്ക അപകടങ്ങളുടെയും കാരണമെന്ന് കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം നാലായിരത്തിലധികം ജീവനുകള്‍ കേരളത്തിലെ റോഡുകളില്‍ പൊലിയുന്നു..! കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരണപ്പെട്ട 4196 പേരില്‍ 1330 പേര്‍ക്കു ജീവന്‍ നഷ്ടമായത് ഇരുചക്രവാഹനങ്ങളില്‍ നിന്നുണ്ടായ അപകടങ്ങളിലാണ്. ഇതില്‍ 95 ശതമാനം മരണങ്ങളും തലയ്‌ക്കേറ്റ ക്ഷതം മൂലമായിരുന്നു.
മൊബൈല്‍ ഫോണുകളുടെ സ്‌ക്രീനിനു സ്‌ക്രാച്ചു വീഴാതിരിക്കാന്‍ സ്‌ക്രീന്‍ ഗാര്‍ഡുകള്‍ ഒട്ടിച്ചു വയ്ക്കാന്‍ നമ്മള്‍ മറക്കാറില്ല. എന്നാല്‍ സ്വന്തം തലയുടെ കാര്യത്തില്‍ പലരും ഈ ശ്രദ്ധ ചെലുത്താറില്ല. പരിശോധനകളില്‍ നിന്നു രക്ഷനേടാന്‍ വിലകുറഞ്ഞ ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നവരും കുറവല്ല. ഗുണനിലവാരമുള്ള ഹെല്‍മറ്റുകള്‍ വാങ്ങി അതിന്റെ ചിന്‍ സ്ട്രാപ് ലോക്ക് ചെയ്ത് തലയില്‍ വച്ചാല്‍ മാത്രമേ അതുകൊണ്ടു ഗുണമുള്ളു.
അമിതവേഗതയാണ് മറ്റൊരു കാരണം. ഓരോ വാഹനത്തിനും ഓരോ സ്ഥലത്തും പരമാവധി വേഗത എത്രയായിരിക്കണമെന്നു കൃത്യമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വേഗത ഹരമായ പലരും ഇതൊന്നും മുഖവിലയ്ക്ക് എടുക്കാറില്ല. മദ്യപിച്ചോ മൊബൈലില്‍ സംസാരിച്ചോ വാഹനങ്ങള്‍ ഓടിച്ചാല്‍ വന്നുചേരുന്ന അപകടങ്ങള്‍ വളരെ വലുതായിരിക്കുമെന്നറിയാമെങ്കിലും കൂസലില്ലാതെ പലരും ഇപ്പോഴും ഇത്തരത്തില്‍ അപകടയാത്ര നടത്തുന്നു. അശ്രദ്ധമായ ഓവര്‍ടേക്ക്, സീറ്റ് ബെല്‍റ്റ് ഇല്ലാത്ത യാത്ര, അലക്ഷ്യമായ പാര്‍ക്കിങ്, രാത്രിയാത്രയില്‍ വാഹനങ്ങള്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത് എന്നിവയും അപകടകാരണങ്ങളാകുന്നു.
ദിശതെറ്റി സഞ്ചരിക്കുന്നതാണു കാല്‍നട യാത്രക്കാരെ പലപ്പോഴും അപകടത്തില്‍ ചാടിക്കുന്നത്. റോഡിന്റെ വലതു വശത്തുകൂടി മാത്രം നടക്കുക, സീബ്രാലൈന്‍ ഉള്ള സ്ഥലങ്ങളില്‍ അതിലൂടെ മാത്രം റോഡ് മുറിച്ചു കടക്കുക, മൊബൈലില്‍ സംസാരിച്ചോ പരസ്പരം സംസാരിച്ചോ റോഡു മുറിച്ചു കടക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കാല്‍നടയാത്രക്കാരും പാലിക്കുക.
(സ്തുതര്‍ഹ്യ സേവനത്തിനു മുഖ്യമന്ത്രിയുടെ ട്രാന്‍സ്‌പോര്‍ട്ട് മെഡല്‍ ജേതാവു കൂടിയാണ് എം വിജയന്‍. സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ അദ്ദേഹം മുഖ്യമന്ത്രിയില്‍ നിന്നു മെഡല്‍ ഏറ്റുവാങ്ങും)
ശ്രദ്ധിക്കുക... ഡ്രൈവിങ് കുട്ടിക്കളിയല്ല
ചെറുവത്തൂര്‍: ബൈക്കിലും മറ്റു വാഹനങ്ങളിലും ചെത്തി നടക്കുന്ന കുട്ടി ഡ്രൈവര്‍മാര്‍ റോഡുകളില്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ചെറുതല്ല. പക്ഷെ അടുത്തകാലത്തായി കുട്ടികളുടെ വാഹനയോട്ടത്തിനെതിരേ പൊലിസും മോട്ടോര്‍ വാഹനവകുപ്പും ജാഗ്രത പുലര്‍ത്തുന്നുണ്ട്. കുട്ടിഡ്രൈവര്‍മാരെ പിടികൂടിയാല്‍ രക്ഷിതാക്കള്‍ക്കെതിരേ കേസെടുക്കുന്നതാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതു തടയാന്‍ രക്ഷാകര്‍ത്താക്കള്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.
ലൈസന്‍സില്ലെങ്കിലും മക്കള്‍ വാഹനമോടിക്കുന്നത് അഭിമാനമായി കാണുന്ന രക്ഷിതാക്കളുകളുണ്ട്. ഇവരോട് ഒന്നേ പറയാനുള്ളൂ. സ്വന്തം മക്കളെ അപകടത്തിലേക്കു തള്ളി വിടരുത്.
ചെക്കുപോസ്റ്റുകളില്‍ കുരുങ്ങിക്കിടക്കും...
പിന്നെ നെട്ടോട്ടം ...ഫലം അപകടം
കുമ്പള: ജില്ലയുടെ അതിര്‍ത്തി ചെക്കുപോസ്റ്റുകളിലെ വാഹന പെരുപ്പം മൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കും അതിനു ശേഷം ലക്ഷ്യസ്ഥാനത്തെത്താനുള്ള നെട്ടോട്ടവും പലപ്പോഴും അപകടത്തിനു കാരണമാകുന്നു. മഞ്ചേശ്വരം വാമഞ്ചൂരില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ നികുതി ചെക്കുപോസ്റ്റില്‍ ഗതാഗത കുരുക്ക് കാരണം അപകടം നിത്യസംഭവമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ചെക്കുപോസ്റ്റുകളില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 28 ജീവനുകളാണ്. നിരവധി പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ രണ്ടുപേര്‍ ഇപ്പോഴും ഗുരുതര നിലയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ നവംബറില്‍ വാമഞ്ചൂര്‍ ചെക്കു പോസ്റ്റിനു മുന്നില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മാര്‍ച്ച് എട്ടിന് സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവ ദമ്പതികള്‍ക്കും ജീവന്‍ നഷ്ടമായി. മഞ്ചേശ്വരം ചെക്കുപോസ്റ്റിലെ ഗതാഗത കുരുക്കാണ് അപകടങ്ങള്‍ക്കു പ്രധാന കാരണം.
ചെക്കുപോസ്റ്റ് നിലവില്‍ വന്നിട്ട് 40 വര്‍ഷം കഴിഞ്ഞിട്ടും ഗതാഗതകുരുക്കിനു പരിഹാരം കാണാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഇടതു മുന്നണി ഭരണകാലത്ത് എട്ടര സെന്റ് സ്ഥലം അക്വയര്‍ ചെയ്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും കെട്ടിട നിര്‍മാണത്തിനുമായി 36 കോടി രൂപയുടെ പ്രൊജക്ടിനു സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
എന്നാല്‍ ഇതൊക്കെ ചുവപ്പു നാടയില്‍ കുരുങ്ങി എങ്ങുമെത്താത്ത അവസ്ഥയിലാണ്. ദിവസേന 15000 ത്തിലധികം ചരക്ക് ലോറികള്‍ കടന്നു പോകുന്ന ചെക്കുപോസ്റ്റില്‍ സര്‍ക്കാര്‍ ലക്ഷങ്ങളുടെ വരുമാനവും ഉണ്ടാക്കുന്നു.
അധികൃതരുടെ അനാസ്ഥ മൂലം ആംബുലന്‍സ് പോലും ഇവിടെ കുടുങ്ങിക്കിടക്കുമ്പോള്‍ രോഗികളുടെ ജീവന്‍ തുലാസില്‍ നില്‍ക്കുകയാണ്.
എന്തിനാണ് ഈ എയ്ഡ് പോസ്റ്റ്..?
മഞ്ചേശ്വരം: വാമഞ്ചൂരില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ നികുതി ചെക്ക് പോസ്റ്റിലെ പൊലിസ് എയ്ഡ് പോസ്റ്റ് നാലുമാസത്തോളമായി തുറന്നു പ്രവര്‍ത്തിക്കാതെ നോക്കുക്കുത്തിയായി മാറിയിട്ട്. കഴിഞ്ഞ മാര്‍ച്ച് 16നു ചെക്കുപോസ്റ്റില്‍ സ്‌കൂട്ടറില്‍ ലോറി ഇടിച്ച് ഉദ്യാവര്‍ ഇര്‍ഷാദ് നഗറിലെ യുവാവ് മരിച്ചിരുന്നു.
ഇതേ തുടര്‍ന്നു പ്രകോപിതരായ ജനക്കൂട്ടം ചെക്കുപോസ്റ്റിനു മുന്നിലെ അശാസ്ത്രീയമായ വാഹന പാര്‍ക്കിങാണ് അപകടത്തിനു കാരണമെന്നാരോപിച്ച് ചെക്കുപോസ്റ്റില്‍ പ്രതിഷേധിക്കുകയും എക്‌സൈസ് ഓഫിസിനും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും നേരെ അക്രമം നടത്തുകയും ചെയ്തിരുന്നു. പിന്നീട് ചെക്കുപോസ്റ്റിനു മുന്നിലെ ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കാണുമെന്ന ജില്ലാ പൊലിസ് ചീഫിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.
ചെക്കുപോസ്റ്റിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കാന്‍ ജില്ലാ പൊലിസ് ചീഫിന്റെ നിര്‍ദേശപ്രകാരം ചെക്‌പോസ്റ്റില്‍ പിന്നീട് പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയും ഗതാഗത നിയന്ത്രണത്തിനു പൊലിസുകാരെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കകം എയ്ഡ് പോസ്റ്റ് പൂട്ടി പൊലിസുകാര്‍ മുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നിലവിളികള്‍ നിലയ്ക്കാതെ മയ്യിച്ച; ഭീതി വിട്ടൊഴിയാതെ ജനം
ചെറുവത്തൂര്‍: സ്ഥിരം അപകട മേഖലകളില്‍ ഒന്നാണ് മയ്യിച്ച ദേശീയപാത. ഒരു വര്‍ഷത്തിനിടയില്‍ ഇവിടെ നടന്ന അപകടങ്ങള്‍ക്കു കണക്കില്ല. ഒരു വര്‍ഷം മുമ്പ് ഇവിടെ അപകടപരമ്പര തന്നെ ഉണ്ടായപ്പോള്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം
ശക്തമായ സാഹചര്യത്തില്‍ അന്നത്തെ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ വാഹനാപകടങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പു നാട്ടുകാര്‍ക്കു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, അപകടങ്ങള്‍ കൂടുതലായി നടക്കുന്ന മയ്യിച്ചയിലെ രണ്ടു വളവുകളിലും വേഗത നിയന്ത്രിക്കുന്നതിനു ഹമ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു.
എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹമ്പുകളില്‍ നിന്നു താര്‍ ഉരുകിയൊലിച്ചു. ഇപ്പോള്‍ പേരിനു മാത്രമാണ് ഇവിടെ ഹമ്പുകള്‍ ഉള്ളത്. ഇവിടെ സ്ഥാപിച്ച അപകട സൂചനാ ബോര്‍ഡ് നിലം പൊത്തുകയും ചെയ്തു.
ഹൈദരാബാദില്‍ നിന്നു ഇരുമ്പു സുരക്ഷാ വേലികള്‍ എത്തുന്ന മുറയ്ക്കു റോഡരികുകളില്‍ ഉറപ്പിക്കുമെന്നു അറിയിച്ചിരുന്നുവെങ്കിലും മയ്യിച്ചയിലെ സ്ഥിരം അപകട മേഖലകളില്‍ സ്ഥാപിക്കാതെ കാര്യങ്കോട് മുതല്‍ കാലിക്കടവ് വരെയുള്ള പാതയോരങ്ങളില്‍ ഇവ സ്ഥാപിക്കുകയായിരുന്നു. അപകടങ്ങള്‍ക്കു ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനായി റോഡ് വീതി കൂട്ടാന്‍ ചെങ്കല്ല് കെട്ടി ഉയര്‍ത്തി മണ്ണു നിറയ്ക്കുമെന്നും അറിയിച്ചിരുന്നു. ഇതിനായി ഇറക്കിയ മണ്ണ് ഇപ്പോഴും റോഡരികിലുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ നിരവധി അപകടങ്ങള്‍ വീണ്ടും ഇവിടെയുണ്ടായി.
തകര്‍ന്ന റോഡും ഇറക്കവും മലയോരത്തിന്റെ ശാപം
കുന്നുംകൈ: മലയോരത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം തകര്‍ന്ന റോഡുകളും വീതി കുറഞ്ഞ കയറ്റവും ഇറക്കവുമാണ്. എതിരേ വരുന്ന വാഹനങ്ങള്‍ കാണാത്ത രീതിയിലുള്ള കുത്തനെയുള്ള കയറ്റവും ഇറക്കവും അപകടങ്ങളുടെ തോത് കൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ചിറ്റാരിക്കല്‍ കാറ്റാംകവലയില്‍ വീതി കുറഞ്ഞ ഇറക്കത്തില്‍പ്പെട്ട് ലോറി തല കീഴായി മറിഞ്ഞു അഞ്ചു തൊഴിലാളികളുടെ ജീവനാണു പൊലിഞ്ഞത്. അന്നു തന്നെ ഈ റോഡുകളില്‍ കയറ്റം കുറക്കുന്നതിനും വീതി കൂട്ടുന്നതിനും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നിര്‍മാണം തുടങ്ങിയില്ല. ജില്ലയിലെ മലയോര റോഡുകളുടെ കാര്യത്തില്‍ പുതിയ പഠനവും നവീകരണവും ആവശ്യമായി വന്നിരിക്കുന്നു.
ജില്ലയിലെ പ്രധാന അപകട മേഖലകള്‍
*കരിവെള്ളൂര്‍ ആണൂര്‍ പാലം
* ഞാണങ്കൈ വളവ്
* ചെറുവത്തൂര്‍ കൊവ്വല്‍ ഐസ് പ്ലാന്റിനു സമീപം
* മയ്യിച്ച വളവ്
* കാര്യങ്കോട് ചീറ്റക്കാല്‍ വളവ്
* കരുവാച്ചേരി മുതല്‍ ഞാണങ്കൈ തോട്ടം ജങ്ഷന്‍ വരെ
* പടന്നക്കാട് മേല്‍പ്പാലം മുതല്‍ കാഞ്ഞങ്ങാട്
സൗത്ത് വരെ
* തോയമ്മല്‍ ഇറക്കം
* മാവുങ്കാല്‍ മൂലക്കണ്ടം വളവ്
* കേളോത്ത് വളവ്
* കുണിയ
* ചട്ടഞ്ചാല്‍ തെക്കില്‍ വളവ് ചെര്‍ക്കള വരെ
* ചെര്‍ക്കള മുതല്‍ കാസര്‍കോട് വരെ
* മൊഗ്രാല്‍ കൊപ്ര ബസാര്‍
* ഷിറിയ പെട്രോള്‍ പമ്പിനു സമീപം
* ബന്തിയോട് കുക്കാര്‍ പാലത്തിനു സമീപം
* വാമഞ്ചിയൂര്‍ ചെക്ക് പോസ്റ്റിനു സമീപം
* മഞ്ചേശ്വരം വളവ്
*കോട്ടൂര്‍ വളവ്
സംസ്ഥാന പാത
* മാണിക്കോത്ത് മുതല്‍ പള്ളിക്കര വരെ
*ചെര്‍ക്കള കല്ലടുക്ക റോഡ്
* ചെര്‍ക്കള ജാല്‍സൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു
National
• 10 days ago
യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു: ഫ്രാൻസിൽ വിമാനത്താവളം അടച്ചു; സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ
International
• 10 days ago
തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ
Kerala
• 10 days ago
ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും
Kerala
• 10 days ago
വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
International
• 10 days ago
മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം
National
• 10 days ago
ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്
International
• 10 days ago
ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.
uae
• 10 days ago
നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ
Kerala
• 10 days ago
അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ
National
• 10 days ago
ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു
International
• 10 days ago
കോന്നി പയ്യാനമൺ പാറമട അപകടം: കുടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
Kerala
• 10 days ago
റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ
National
• 10 days ago
കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ
Kuwait
• 10 days ago
"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്
National
• 10 days ago
ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം
Saudi-arabia
• 10 days ago
ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ
International
• 10 days ago
അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി
Cricket
• 10 days ago
കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം
Kerala
• 10 days ago
കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം
Kerala
• 10 days ago
വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി
Kerala
• 10 days ago