പരസ്പര ബഹുമാനം ഖുര്‍ആനിന്റെ സന്ദേശം: ഡോ. എം.കെ മുനീര്‍
മാവൂര്‍: വൈജാത്യങ്ങള്‍ക്കതീതമായ പരസ്പര ബഹുമാനം ബഹുസ്വര സമൂഹത്തിന്റെ നിലനില്പ്പിനാധാരമാണെന്നും അതാണ് ഖുര്‍ആനിന്റെ സന്ദേശമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.
മാവൂരില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് റമദാന് പ്രഭാഷണത്തിന്റെ നാലാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മതത്തിനും അതിന്റേതായ മൂല്യങ്ങളുണ്ടാകും. പശുവിനെ ഭുജിക്കുന്നവര്‍ക്ക് ഭുജിക്കാനും പൂജിക്കുന്നവര്‍ക്ക് പൂജിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഹ്മത്തുല്ലാ ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി. ജലാലുദ്ദീന്‍ ഫൈസി അധ്യക്ഷനായി. കെ. മുഹമ്മദ് ബാഖവി, അഷ്റഫ് റഹ്മാനി, അബ്ദുല്‍ കരീം മുസ്ലിയാര്, അയ്യൂബ് കൂളിമാട്, ചിറ്റടി അഹമ്മദ്കുട്ടി ഹാജി, സി.എ ശുകൂര്‍ മാസ്റ്റര്‍, ഒ.പി അഷ്റഫ്, സലാം മുസ്്ലിയാര്‍, നാസര്‍ മുസ്ലിയാര് സംബന്ധിച്ചു. ജാഫര്‍ മാവൂര്‍ സ്വാഗതവും അബ്ദുല്ല മാവൂര്‍ നന്ദിയും പറഞ്ഞു.
ഇന്ന് കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."