മഞ്ചേരിയില്‍ ഓടയില്‍ മാലിന്യം തള്ളുന്നത് ദുരിതമാകുന്നു
മഞ്ചേരി: നഗരത്തിലെ ഓടയില്‍ മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പാണ്ടിക്കാട് റോഡില്‍നിന്ന് ആരംഭിച്ച് സീതിഹാജി ബസ്സ്റ്റാന്‍ഡിന്റെ മുന്‍വശത്തുകൂടി കടന്നുപോകുന്ന ഓടയിലാണു ഹോട്ടല്‍ മാലിന്യങ്ങളും മറ്റും കെട്ടിക്കിടന്നു ദുര്‍ഗന്ധം വമിക്കുന്നത്. കെട്ടുകണക്കിന് മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും അടിഞ്ഞ് ഓടയുടെ ഒഴുക്ക് നിലച്ചിട്ട് കാലങ്ങളായി.
രാത്രികാലങ്ങളില്‍ ഓടയിലും പരിസരത്തിലും ചവറും മാലിന്യങ്ങളും കൊണ്ടിടുന്നത് നിരീക്ഷിക്കുന്നതിനായി കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കിയില്ല. പല തവണ നഗരസഭ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നു യാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നു.
മഴക്കാല പൂര്‍വ ശുചീകരണം നടത്താതിരുന്നതും നഗരവാസികള്‍ക്ക് ദുരിതമായി. മാലിന്യങ്ങള്‍ ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് ജീര്‍ണിച്ചു ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ്. സമീപവാസികള്‍ക്ക് രോഗങ്ങളും പിടിപെട്ടതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."