താഴേക്കോട്ടും അരക്കുപറമ്പിലും ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ നഴ്സുമാരില്ല
പെരിന്തല്‍മണ്ണ: താഴെക്കോട് പഞ്ചായത്തിലെ രണ്ടു ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരില്ല. താഴെക്കോട് (അടിയപ്പുറം), അരക്കുപറമ്പ് എന്നിവിടങ്ങളില്‍ മറ്റു ഭാഗങ്ങളിലെ ജെ.പി.എച്ച്.എന്മാര്ക്കാണ് അധികച്ചുമതല നല്‍കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയനയം അനുസരിച്ച് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കുത്തിവയ്പുകള്‍, അനുബന്ധ വിവരങ്ങള്‍ എന്നിവ യഥാസമയം ആര്.സി.എച്ച് പോര്‍ട്ടലില്‍ ഡാറ്റാ എന്‍ട്രി നടത്തണം.
ഇരുകേന്ദ്രങ്ങളുടെയും കീഴില്‍ ആദിവാസി വിഭാഗത്തില്പെട്ടവരും ഉണ്ട്. കുത്തിവയ്പ് സംബന്ധിച്ച വിവരങ്ങള്‍, മറ്റുസേവനങ്ങള്‍ യഥാസമയം വീടുകളില്‍ അറിയുവാനും ഏറെ പ്രയാസം നേരിടുന്നുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും മറ്റും തടസവും നേരിടുന്നുണ്ട്. അരക്കുപറമ്പ് കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ സേവനം ഇല്ലാതായിട്ട് ആറുമാസത്തോളമായി.
എന്നാല്‍ ഇവിടേക്ക് പകരം പുതിയ നഴ്സിനെ അനുവദിച്ചിട്ടുണ്ടെന്നും വൈകാതെ ചുമതലയേല്‍ക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."