HOME
DETAILS

എല്ലാം കൃത്രിമമായി നിര്‍മിക്കുന്ന ചൈന വാട്ടാര്‍ തീം പാര്‍ക്കില്‍ സൃഷ്ടിച്ച കൃത്രിമ സുനാമിയില്‍പ്പെട്ട് പരുക്കേറ്റത് 44 പേര്‍ക്ക്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  
backup
August 01 2019 | 14:08 PM

artificial-tsunami-in-a-chinese-water-theme-park-hits-44-people

ന്യൂഡല്‍ഹി: ഭൂരിഭാഗം ഉല്‍പ്പനങ്ങളുടെയും ഡ്യൂപ്ലിക്കേറ്റുകള്‍ നിര്‍മിക്കുന്ന ചൈനയുടെ സവിശേഷത ലോകമറിയുന്നതാണ്. എന്നാല്‍ ചൈനയിലെ ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ കൃത്രിമമായി നിര്‍മിച്ച സുനാമിയില്‍പ്പെട്ട് നീന്തല്‍ക്കുളത്തില്‍ ഉല്ലസിക്കുകയായിരുന്ന 44 പേര്‍ക്ക് പരുക്കേറ്റ വാര്‍ത്തയാണ് ഇതുമായി ബന്ധപ്പെട്ട് ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്.

മന്‍ഷൂരിയയിലെ ഷുയുന്‍ വാട്ടര്‍ തീം പാര്‍ക്കിലാണ് ഏവരെയും ഞെട്ടിച്ച സംഭവമുണ്ടായിരിക്കുന്നത്. അതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നീന്തല്‍ക്കുളത്തില്‍ ഉല്ലസിച്ചുകൊണ്ടിരിക്കുകയായിരുന്ന നൂറുകണക്കിന് ആളുകളുടെ നേര്‍ക്ക് അപ്രതീക്ഷിതമായി സുനാമി കണക്കെ കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറുകയായിരുന്നു. ഇതിന്റെ ശക്തിയില്‍ മിക്കവരും കുളത്തില്‍ നിന്നും ദൂരസ്ഥലത്തേക്ക് തന്നെ തെറിച്ചുപോയി.

https://twitter.com/i/status/1156790923801452544

അതേസമയം സാങ്കേതിക തകരാര്‍ മൂലം സംഭവിച്ച പിഴവാണ് അപകടത്തിനിടയാക്കിയതെന്നാണ് വാട്ടര്‍തീം പാര്‍ക്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ടെക്‌നീഷ്യനെതിരേ നടപടിയെടുത്തതായും അവര്‍ പറഞ്ഞു. സംഭവത്തിന് ശേഷം അടച്ചുപൂട്ടിയ വാട്ടര്‍ തീം പാര്‍ക്കിനെതിരേ അന്വേഷണം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago