HOME
DETAILS

കരുണയുടെ നോട്ടങ്ങള്‍

  
backup
June 01 2017 | 01:06 AM

341310-2

`പുണ്യങ്ങള്‍ പരന്നൊഴുകുന്ന വിശുദ്ധിയുടെ നാളുകള്‍ വന്നെത്തിയിരിക്കുന്നു. റമദാനിന്റെ ചന്ദ്രകല കണ്ടതു മുതല്‍ നന്മയുടെയും വിശുദ്ധിയുടെയും പരിചാരകരായി മാറിയിരിക്കുന്നു നാം. റമദാനിലെ മുപ്പതു ദിനരാത്രങ്ങളും പരിപാവനമാക്കാന്‍ മെയ്യും മനസ്സും അറിഞ്ഞുപ്രവര്‍ത്തിച്ചു സ്വര്‍ഗപ്രാപ്തിക്കു പരിശ്രമിക്കുന്ന തിരക്കിലാണു വിശ്വാസികളത്രയും.
ഒരു മാസക്കാലത്തെ ആത്മീയോര്‍ജം കൊണ്ടു ബാക്കിവരുന്ന മാസക്കാലത്തെ ആരാധനയില്‍ ധന്യമാവലാണു റമദാനിന്റെ ആത്യന്തികലക്ഷ്യം. മനസ്സിലെ  മാലിന്യം കഴുകിവൃത്തിയാക്കി ആത്മീയോന്നതി വരിക്കാനാവണം ഓരോ വിശ്വാസിയുടെയും ലക്ഷ്യം. ആരാധനകളാല്‍ ധന്യമാവുന്ന മാസമാണിത്.  
കാരുണ്യമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. ലോകസ്രഷ്ടാവായ അല്ലാഹുവാണ് ഏറ്റവും വലിയ കാരുണ്യവാന്‍. അവന്റെ കരുണയുടെ ഒരംശം മാത്രമാണു  മനുഷ്യഹൃദയങ്ങളിലേക്ക്  ഇറക്കിയിട്ടുള്ളത്. കാരുണ്യത്തിന്റെ ഫലമായാണ് ലോകത്തു കാണുന്ന എല്ലാ നന്മകളും സദ്ഗുണങ്ങളും സൗന്ദര്യാത്മകമായി നിലനില്‍ക്കുന്നത്. അന്യരുടെ ദുഃഖാനുഭവങ്ങളിലും ദുരന്തങ്ങളിലും മനസ് അസ്വസ്ഥമാകുന്നതും ആശ്വാസം പകരാന്‍ വെമ്പല്‍കൊള്ളുന്നതും കാരുണ്യമെന്ന മഹാഗുണം കൊണ്ടാണ്.  
നബി(സ)പറഞ്ഞു: 'അല്ലാഹു തന്റെ കാരുണ്യത്തെ നൂറു ഭാഗമാക്കുകയും അതിലൊരു ഭാഗം മാത്രം ഭൂമിയില്‍ നിക്ഷേപിക്കുകയും ചെയ്തു. എല്ലാ സൃഷ്ടി ജാലങ്ങളും പ്രകടിപ്പിക്കുന്ന കരുണ അതിന്റെ ഭാഗമാണ്. കുട്ടിക്കു മുറിവു പറ്റുമോയെന്നു കരുതി തന്റെ കൊമ്പകറ്റുന്ന മൃഗത്തിന്റെ വാത്സല്യവും അതില്‍ നിന്നുള്ളതാണ്'(ബുഖാരി).
മറ്റൊരിക്കല്‍ പ്രവാചകന്‍ ഇപ്രകാരം അരുള്‍ ചെയ്തു: 'ആകാശഭൂമികളെ സൃഷ്ടിച്ച ദിവസംതന്നെ അല്ലാഹു നൂറു കാരുണ്യവും സൃഷ്ടിച്ചിരുന്നു. അതില്‍നിന്നു  ഭൂമിയിലേക്കിറക്കിയത് ഒരേയൊരു കാരുണ്യം മാത്രമാണ്. മനുഷ്യരും വന്യമൃഗങ്ങളും പക്ഷികളും തങ്ങളുടെ കുട്ടികളോടു കാട്ടുന്ന സ്‌നേഹം അതിന്റെ ഭാഗമാണ്'(മുസ്‌ലിം).
മനുഷ്യമനസില്‍ സഹജീവികളോടു കരുണയുടെ ഇത്തിരി വെട്ടമുണ്ടാകണമെന്നാണു മുകളില്‍ ഉദ്ധരിച്ച രണ്ടു പ്രവാചകവചനങ്ങളും വിരല്‍ ചൂണ്ടുന്നത്. സഹോദരന്റെ പ്രയാസങ്ങള്‍ നീക്കുകയും അവനെ സന്തോഷിപ്പിക്കുകയും ചെയ്താലാണു നാളെ റബ്ബിന്റെ മുമ്പില്‍ വിജയിക്കാന്‍ കഴിയുക.
അല്ലാഹുവിന്റെ ദൂതര്‍ അരുളി: 'ക്രൂരനും കഠിനഹൃദയനുമായ മനുഷ്യന്‍ അല്ലാഹുവില്‍നിന്നു ബഹുദൂരം അകന്നുപോകുന്നു'(തിര്‍മിദി).
നന്മകള്‍ക്കു മരണം സംഭവിക്കുകയും തിന്മകള്‍ ദിനംപ്രതി ജനിച്ചുവീഴുകയും ചെയ്യുന്നതാണു ലോകക്രമത്തിലെ പുതിയ കാഴ്ച. സ്വന്തം കാര്യങ്ങള്‍ക്കു വലിയ വിലയും മറ്റുള്ളവന്റെ വേദനയ്ക്ക് വിലയില്ലായ്മയും കല്‍പിക്കുന്ന കാലത്താണു നാം ജീവിക്കുന്നത്. പണ്ടുകാലത്ത് തനിക്കില്ലെങ്കിലും മറ്റുള്ളവരെ സഹായിക്കണമെന്ന മനസ്സുണ്ടായിരുന്നു.
കാരുണ്യം നമ്മുടെ മനസ്സുകളില്‍നിന്ന് അന്യംനിന്നിരിക്കുന്നു. നമുക്കു ചുറ്റും എത്രയോ പേര്‍ വേദന കടിച്ചമര്‍ത്തി ജീവിക്കുന്നു. ആ പ്രയാസങ്ങള്‍ ദൂരീകരിച്ചു കൊടുക്കാന്‍ നാം ശ്രമിക്കാറുണ്ടോ. സമ്പത്തിന്റെ വലുപ്പം കൂട്ടുന്നതിനിടക്ക് അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതായിരിക്കുന്നു.
ഇല്ലായ്മയും വല്ലായ്മയും നിലനിന്ന എഴുപതുകളുടെ ആദ്യത്തിലാണ് മലയാളികള്‍ ഗള്‍ഫ് എന്ന മറുകര തേടിപ്പോയത്. അതോടെയാണു സാമ്പത്തികരംഗത്ത് അല്‍പമെങ്കിലും പുരോഗതി നേടാനായത്. സമ്പത്തുണ്ടായപ്പോള്‍ വന്ന വഴി മറന്നു. നന്മ പ്രദാനം ചെയ്ത നാഥനെ മറന്നുള്ള ജീവിതശൈലി സ്വീകരിച്ചതോടെ രോഗരൂപത്തില്‍ അവന്‍ നമ്മെ പരീക്ഷിക്കുന്നു.
രോഗത്തിന്റെ ദുരിതത്താല്‍ കരളു പറിക്കുന്ന വേദനയുമായി കഴിയുന്ന ഒരുപാടുപേര്‍ നമുക്കുചുറ്റുമുണ്ട്. മരുന്നിനും മറ്റുമായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണവര്‍. ഇത്തരം ജീവിതങ്ങളുടെ കഷ്ടതകള്‍ മനസ്സിലാക്കി ദുരിതങ്ങള്‍ തീര്‍ത്ത് കൊടുക്കാന്‍ കഴിഞ്ഞാല്‍ ആരാധനകള്‍ ഏറെ ഇല്ലെങ്കിലും അല്ലാഹുവിന്റെ അടുക്കല്‍ കനം തൂങ്ങുന്ന സല്‍കര്‍മമായി മാറാന്‍ കഴിയും. അതിലേക്കു നമ്മെ പ്രേരിപ്പിക്കുന്ന നിരവധി പ്രവാചകവചനങ്ങള്‍ കാണാം.
അബ്ദുല്ലാഹിബിന്‍ അംറ്(റ) അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞതായി ഉദ്ധരിക്കുന്നു: 'കരുണ കാണിക്കുന്നവരോടു പരമ കാരുണികനായ അല്ലാഹു കരുണ കാണിക്കും. ഭൂമിയിലുള്ളവരോടു നിങ്ങള്‍ കരുണ കാണിക്കുക. എന്നാല്‍, ആകാശത്തുള്ളവര്‍ നിങ്ങളോടു കരുണ കാണിക്കും' (അബൂദാവൂദ്, തിര്‍മിദി).
ജരീറുബിന്‍ അബ്ദുല്ലാഹി (റ) പറയുന്നു: 'അല്ലാഹുവിന്റെ തിരുദൂതര്‍ പ്രസ്താവിച്ചു- ജനങ്ങളോടു വല്ലവനും കരുണകാണിച്ചില്ലെങ്കില്‍ മഹാനും പ്രതാപിയുമായ അല്ലാഹു അവനോടു കരുണ കാണിക്കുകയില്ല'(മുസ്‌ലിം).
ഭൂമിയില്‍ ആരുടെ പ്രയാസങ്ങള്‍ നീക്കിക്കൊടുക്കുന്നുവോ അവര്‍ക്കു നാളെ അല്ലാഹു മഹ്ശറയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രയാസങ്ങള്‍ ദൂരീകരിച്ചു തരും. അത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്കാവണം ഈ റമദാനിനെ നാം ഉപയോഗപ്പെടുത്തേണ്ടത്. നന്മകള്‍ക്കു പതിനായിരം മടങ്ങു പ്രതിഫലം ലഭിക്കുന്ന റമദാനിന് ഇത്തരം സാഹചര്യവും സന്ദര്‍ഭവുമൊരുക്കുകയാണു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ഥിപ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫ്.  
11 വര്‍ഷമായി 'കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം' എന്ന സന്ദേശമുയര്‍ത്തി ആരോഗ്യരംഗത്തു സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുകയാണു സഹചാരി റലീഫ് സെല്‍. ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ നീരുറവയാകാന്‍ ഇക്കാലത്തിനിടയില്‍ സാധിച്ചിട്ടുണ്ട്.
സഹചാരിയുടെ സേവനങ്ങള്‍ ലഭിക്കുന്നതു മൂന്നുതരത്തിലുള്ള ആളുകള്‍ക്കാണ്.  1. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടു റോഡില്‍ ചതഞ്ഞരയുന്ന മാരകമായ അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക്. 2. നിരന്തരം ഡയാലിസിസ് ചെയുന്നവര്‍ക്കും കാന്‍സറിനോടു മല്ലടിച്ചു ജീവിക്കുന്നവര്‍ക്കും. (ഇവര്‍ക്കാണ് ധനത്തിന്റെ മുക്കാല്‍ ഭാഗവും വിനിയോഗിക്കാറ്.)  3. നിത്യമായി മരുന്നുകഴിക്കുന്നവര്‍ക്ക്. ഇത്തരത്തില്‍പ്പെട്ട അര്‍ഹരായ ആളുകളെ കണ്ടെത്തുന്നതിലും അവര്‍ക്കു മരുന്നും സാമ്പത്തികസഹായവും മറ്റും എത്തിച്ചുകൊടുക്കുന്നതിലും വളരെ വ്യതിരിക്തത പുലര്‍ത്തുന്നുണ്ട്. സഹായം അര്‍ഹരുടെ അരികിലെത്തിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണു നടത്തുന്നത്.
ഒരു വര്‍ഷം പിരിച്ചെടുക്കുന്ന തുക പുര്‍ണമായും ആ വര്‍ഷാവസാനമാവുമ്പോഴേക്കു സഹായമായി വിനിയോഗിക്കും. കഴിഞ്ഞവര്‍ഷം പിരിച്ചെടുത്ത 80 ലക്ഷം രൂപ വര്‍ഷാവസാനം വരെ പൂര്‍ണമായും ഉപയോഗിക്കുന്ന രീതിയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
റമദാനിന്റെ ആദ്യ വെള്ളിയാഴ്ചയാണു സഹചാരിയുടെ ധനസമാഹരണം. റമദാനിലെ പുണ്യം പ്രതീക്ഷിച്ചു നിര്‍ധനരായ രോഗികളെ സഹായിക്കണമെന്ന ഉദ്ദേശ്യശുദ്ധിയോടെ ജനങ്ങള്‍ നല്‍കുന്ന നാണയത്തുട്ടുകളാണു പലരുടെയും ജീവിതത്തിന് ആശ്വാസമായി വര്‍ത്തിക്കുന്നത്.
ദാനധര്‍മങ്ങള്‍ അപകടങ്ങളെ തടയുമെന്ന പ്രവാചകവചനത്തിന്റെ പൊരുള്‍ മനസ്സിലാക്കി സഹായങ്ങളുടെ കൈ നീളാന്‍ നാം ഓരോരുത്തരും ശ്രമിക്കണം. പ്രത്യേകിച്ചു റമദാനില്‍ ദാനധര്‍മങ്ങള്‍ അധികരിപ്പിച്ചു സ്രഷ്ടാവിന്റെ തൃപ്തി കൂടുതല്‍ കരഗതമാക്കാന്‍ കഴിയേണ്ടതുണ്ട്. നാളെ ഒരു സഹായത്തിന് ഇരയാവുന്നതിനു മുന്‍പ് മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുക. നാഥന്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം സ്വീകരിക്കുമാറാകട്ടെ.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago