'സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമം വിലപോകില്ല'
മലപ്പുറം: സഹകരണ ജനാധിപത്യത്തെ തകര്‍ത്ത് അധികാരശക്തി ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചടക്കാമെന്ന ഇടതുമോഹം വിലപോകില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പ്രളയത്തിന്റെ പേരില്‍ സഹകരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിര്‍ബന്ധിത പരിവാണ് നടത്തുന്നത്. ഇത് അനുവദിക്കാനാവില്ല. സര്‍ക്കാര്‍ ജനങ്ങളോട് നീതിയല്ല പ്രവര്‍ത്തിക്കുന്നത്. ദുരിതം അനുഭവപ്പെട്ടവര്‍ക്ക് പോലും ആശ്വാസം നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാനതല സഹകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്വീഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, ഇസ്മായില്‍ മൂത്തേടം, ഹനീഫ മൂന്നിയൂര്‍, അബൂബക്കര്‍ഹാജി, സമീര്‍ വാളന്‍, അഷറഫ് അമ്പലത്തിങ്ങല്‍, മുഹമ്മദ്കുഞ്ഞി കാസര്‍കോഡ്, എ. അഹമ്മദ്കുട്ടി, വി.പി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അഡ്വ. കെ. അസ്ഗറലി, സുലൈമാന്‍, വല്ലാഞ്ചിറ മജീദ്, അഡ്വ. ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."