HOME
DETAILS

ഗൈഡ് സംസ്‌കാരവും സ്വകാര്യ ട്യൂഷനുമില്ലാതെ

  
backup
June 01 2017 | 01:06 AM

%e0%b4%97%e0%b5%88%e0%b4%a1%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

2017-18 അധ്യയനവര്‍ഷത്തില്‍ കേരളം വിദ്യാഭ്യാസരംഗത്തെ മൗലികമായ നിരവധി മാറ്റങ്ങള്‍ക്കു സാക്ഷ്യംവഹിക്കാന്‍ പോവുകയാണ്. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നതാണു വിദ്യാഭ്യാസമെന്ന നിര്‍വചനം സാക്ഷാത്കരിക്കാനാവുന്ന രീതിയിലാണു സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. സമഗ്രമാവണം വിദ്യാഭ്യാസമെന്നതാണു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അടിസ്ഥാനം.
വിഷയപഠനത്തോടൊപ്പം വിദ്യാര്‍ഥിയുടെ സര്‍ഗപരമായ കഴിവുകളും വളര്‍ത്തണം. പ്രകൃതിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുകൂടി പഠിക്കണം. ഇതിനാവശ്യമായ പശ്ചാത്തലസൗകര്യം ഒരുക്കാന്‍ പരമാവധി ശ്രമിക്കും.
എല്ലാ ക്ലാസുകളിലും 1000 മണിക്കൂര്‍ പഠനമൊരുക്കും. അധ്യയനദിനങ്ങള്‍ നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്. ഓണം, ക്രിസ്മസ്, മോഡല്‍, ഫൈനല്‍ പരീക്ഷകള്‍ എപ്പോള്‍ നടക്കുമെന്നു നേരത്തേ തന്നെ പ്രഖ്യാപിക്കും. അതിനാല്‍ ചിട്ടയോടെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്കും പഠിക്കാന്‍  വിദ്യാര്‍ഥികള്‍ക്കും കഴിയും.
ക്ലാസിലെ എല്ലാ കുട്ടികളും പഠിക്കേണ്ട കാര്യങ്ങള്‍ പഠിച്ചുവെന്ന് ഉറപ്പു വരുത്തേണ്ടത് അധ്യാപകരാണ്. വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസപ്രക്രിയയുടെ മര്‍മം ഇതാണ്. ഓരോ കുട്ടിയെയും തുടര്‍ച്ചയായി വിലയിരുത്തി പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ പരിഹരിക്കണം. അക്കാദമിക് മികവാണു വിദ്യാലയത്തിന്റെ മികവ്. ആ മികവിനെ അന്താരാഷ്ട്രതലത്തില്‍ എത്തിക്കുകയെന്നതാണു നമ്മുടെ ആത്യന്തികലക്ഷ്യം. ഇതിനൊപ്പം മലയാളപഠനം കൂടിയാകുമ്പോള്‍ നാടിന്റെ സ്പന്ദനം കൂടി ഉള്‍ക്കൊള്ളാനാകും.
പരീക്ഷാനടത്തിപ്പിലും സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ മുഴുവന്‍ പരീക്ഷകളും സര്‍ക്കാര്‍ നേരിട്ടു നടത്തും. പാഠപുസ്തകം ആസ്പദമാക്കി ചോദ്യബാങ്ക് രൂപീകരിക്കും. സെന്‍ട്രല്‍ പോര്‍ട്ടലില്‍ അതു പ്രസിദ്ധീകരിക്കും. ഇതിലൂടെ പരീക്ഷാസംബന്ധിയായ ദുസ്വാധീനം ഇല്ലാതാകും. കുട്ടികള്‍ക്കു പരീക്ഷാപ്പേടിയുമില്ലാതാകും. ഓണ്‍ലൈന്‍ ചോദ്യപേപ്പറും ഈ വര്‍ഷം പരീക്ഷിക്കും. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും നിശ്ചിതസമയത്താക്കും. സ്വകാര്യട്യൂഷനും ഗൈഡ് സംസ്‌കാരവും എന്‍ട്രന്‍സ് ഭ്രമവും അപകടകരമായ പ്രവണത സൃഷ്ടിച്ചിട്ടുണ്ട്. അത്യന്തം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇതു നോക്കിക്കാണുന്നത്. അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിയമവിരുദ്ധമാണ്. അതിനെതിരേ ശക്തമായ നടപടിയെടുക്കും.
വിദ്യാഭ്യാസരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. വിദ്യാഭ്യാസമേഖലയില്‍ അഴിമതി ഇല്ലാതാക്കാന്‍ വിജിലന്‍സ് വകുപ്പുമായി സഹകരിച് എഡ്യൂവിജില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്ലാസുകള്‍ ഹൈടെക് ആക്കല്‍ ആരംഭിച്ചുകഴിഞ്ഞു. ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ് എന്നീ നാലു മണ്ഡലങ്ങളിലെ 8, 9, 10, 11, 12 ക്ലാസ്മുറികള്‍ ഹൈടെക് ആക്കി മാറ്റിക്കഴിഞ്ഞു. ബാക്കി 136 മണ്ഡലങ്ങളിലെ എല്ലാ ക്ലാസുകളും (45,000 ക്ലാസ് മുറികള്‍) ഈ അക്കാദമിക് വര്‍ഷത്തില്‍ ഹൈടെക്കാക്കി മാറ്റും. ഇതിന് കിഫ്ബിയില്‍നിന്ന് 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അക്കാദമിക് മികവ് അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ ഭൗതികസാഹചര്യവും അതിനനുസരിച്ച് ഉയരണം. ഇതിനായി 1000 സ്‌കൂളുകളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. 200 കോടി രൂപയുടെ പദ്ധതി കിഫ്ബിയിലേക്കു സമര്‍പ്പിച്ചു കഴിഞ്ഞു. ഈ വര്‍ഷം 140 മണ്ഡലങ്ങളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കും. തുടര്‍ന്ന്, ലാബുകളും ലൈബ്രറികളും നവീകരിക്കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേയ്ക്കു കൈപിടിച്ചുയര്‍ത്തുകയെന്നതു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ഇതിന്റെ ഭാഗമാണ് ഓട്ടിസം പാര്‍ക്കുകള്‍.
 ഓരോ മണ്ഡലത്തിലും കലാ-കായിക-സാംസ്‌കാരിക പാര്‍ക്ക്, നീന്തല്‍കുളം എന്നിവ ഈ വര്‍ഷം തന്നെ നിര്‍മാണമാരംഭിക്കും. കേരളത്തിലെ ആദ്യ കലാ-കായിക, സാംസ്‌കാരിക പാര്‍ക്ക് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സ്‌കൂളില്‍ നിര്‍മിച്ചുവരുകയാണ്. ജൈവ വൈവിധ്യ പാര്‍ക്ക് കേരളത്തിലെ എല്ലാ സ്‌കൂളുകളിലും നിര്‍മിക്കണമെന്നും ജൂണ്‍ 5 നു പരിസ്ഥിതി ദിനത്തില്‍ മഴക്കൊയ്ത്തുത്സവമായി ആചരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 കഴിഞ്ഞവര്‍ഷം നല്‍കിയ വാഗ്ദാനങ്ങള്‍ പലതും നിറവേറ്റാനായി. സ്‌കൂള്‍ തുറക്കുമ്പോള്‍തന്നെ  പാഠപുസ്തകങ്ങള്‍ ലഭ്യമാക്കി. യൂണിഫോം വിതരണം ആരംഭിച്ചു. ഒന്നു മുതല്‍ പത്തു വരെ മുഴുവന്‍ കുട്ടികള്‍ക്കും അപകട സൗജന്യചികിത്സാപദ്ധതി നടപ്പാക്കി. ഹയര്‍സെക്കന്‍ഡറി തലത്തിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. 13,000 സ്‌കൂളുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. ഒന്നരലക്ഷം അധ്യാപകര്‍ക്ക് ആധുനികപരിശീലനം നല്‍കി. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുവിധം ഡിജിറ്റല്‍ പാഠഭാഗങ്ങള്‍ തയാറാക്കി. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള 'കളിപ്പെട്ടി' എന്ന പുസ്തകവും, 5, 6, 7 ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ഐ.സി.ടി സാധ്യതകള്‍ സംഗ്രഹിച്ച് തയ്യാറാക്കിയ 'ല@വിദ്യ' എന്ന പേരിലുള്ള പുസ്തകങ്ങളും തയാറാക്കി. ഇതെല്ലാം ഈ അക്കാദമിക് വര്‍ഷത്തിന്റെ സമ്പൂര്‍ണവിജയത്തിന്റെ പശ്ചാത്തലമായി കാണണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago