ജീവനക്കാരെ സ്ഥലം മാറ്റിയതു രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്നു യു.ഡി.എഫ്
തൃക്കരിപ്പൂര്‍: പടന്ന ഗ്രാമപഞ്ചായത്തിലെ ജീവനക്കാരെ സ്ഥലം മാറ്റിയതു രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. 15 വര്‍ഷത്തിനു ശേഷം പഞ്ചായത്ത് ഭരണം സി.പി.എമ്മില്‍ നിന്നു യു.ഡി.എഫ് പിടിച്ചെടുത്തതിന്റെ പകപോക്കലാണു ജീവനക്കാരോടു കാണിച്ചതെന്നും സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണു പകപോക്കല്‍ രാഷ്ട്രീയം അരങ്ങേറിയതെന്നും യു.ഡി.എഫ് ആരോപിച്ചു.
ഒരു മാസം മുന്‍പെ എല്‍.ഡി ക്ലര്‍ക്കിനെ മംഗല്‍പാടിയിലേക്കും രണ്ടു ദിവസം കഴിഞ്ഞ് എല്‍.ഡി ക്ലര്‍ക്കിനെ പൈവളിഗയിലേക്കും കഴിഞ്ഞ ദിവസം അസി. സെക്രട്ടറിയെ വയനാട് തിരുനെല്ലിയിലേക്കും സ്ഥലം മാറ്റി. പകരം സെക്രട്ടറിയെ നിയമിക്കാതെയായിരുന്നു സ്ഥലം മാറ്റം.
പഞ്ചായത്ത് ഭരണത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം രാഷ്ട്രീയ പകപോക്കലെന്നു പടന്ന പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പി.സി മുഹമ്മദ് സാലിയും കണ്‍വീനര്‍ കെ കുഞ്ഞമ്പുവും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."