HOME
DETAILS
MAL
പെരിയ ഇരട്ട കൊല: ഒന്ന് മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരായ വിശദാംശങ്ങള്‍ ഹാജരാക്കണം: ഹൈക്കോടതി
backup
August 01 2019 | 15:08 PM
കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിലെ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരേയുള്ള തെളിവുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഫോറന്‍സിക് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. കേസിലെ ഒന്‍പത്, 10,11 പ്രതികളായ മുരളി,രഞ്ജിത്ത്, പ്രവീണ്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദേശമുണ്ടായത്.
സി.പി.എം പ്രവര്‍ത്തകരായ കേസിലെ രണ്ടാം പ്രതി സജി സി. ജോര്‍ജ്, മുരളി രഞ്ജിത്ത് എന്നിവര്‍ മുന്‍പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ പിന്‍വലിച്ചിരുന്നു. സെഷന്‍സ് കോടതിയെ സമീപിക്കുന്നതിനാണെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷകള്‍ മുന്‍പ് പിന്‍വലിച്ചത്. ജാമ്യാപേക്ഷ ഓഗസ്റ്റ് ഏഴിനു വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബി. സുധീന്ദ്രകുമാറാണ് ഹരജി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."