HOME
DETAILS

അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ എത്രയുംവേഗം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
August 01 2019 | 15:08 PM

ration-card-issue-kerala-news

ആലപ്പുഴ: തുടര്‍ച്ചയായ പരിശോധനകളിലൂടെ അനര്‍ഹരെ കണ്ടെത്തി റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. അര്‍ഹരായവര്‍ക്ക് എത്രയുംവേഗം മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നല്‍കണമെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഭക്ഷ്യ, പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് റേഷന്‍ വിഹിതം ലഭ്യമാക്കാന്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ എം.ജയമോഹന്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ കമ്മിഷന്‍ ഭക്ഷ്യ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. അനര്‍ഹരെ കണ്ടെത്തി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഭക്ഷ്യ സെക്രട്ടറി കമ്മിഷനെ അറിയിച്ചു.
റേഷന്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അര്‍ഹരായ ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ ഇടംനേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും പ്രാവര്‍ത്തികമല്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  8 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  38 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago