HOME
DETAILS

അനധികൃത ഹജ്ജ് പിടികൂടാന്‍ നടപടിയുമായി ഉദ്യോഗസ്ഥര്‍

  
backup
August 01 2019 | 16:08 PM

action-ahainst-fake-hajj-pilgrims

മക്ക: ഹജ്ജ് അനുമതി പത്രമില്ലാതെ അനധികൃത ഹജ്ജ് ചെയ്യുന്നവരെ പിടികൂടാന്‍ ഡിജിറ്റല്‍ സംവിധാനവുമായി അധികൃതര്‍. തീര്‍ഥാടകരുടെ പേരുവിവരങ്ങള്‍ അറിയുന്നതിനും അവരുടെ നിയമ സാധുത ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പക്കല്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളുണ്ടാകുമെന്നും ഹജ്ജ് അധികൃതര്‍ അറിയിച്ചു. ഹജ്ജ് തീര്‍ഥാടനം തിരക്കിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് അധികൃതര്‍ കൃത്രിമ നടപടികള്‍ക്കെതിരേ കടുത്ത നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.

തിരക്ക് വര്‍ധിച്ചതോടെ വിശുദ്ധ ഹറമില്‍ ഒരേസമയം പത്തു ലക്ഷത്തിലേറെ പേരെ ഉള്‍ക്കൊള്ളുന്നതിന് സൗകര്യം ഒരുക്കിയതായി സുരക്ഷാ സേനാ ഡെപ്യൂട്ടി കമാന്‍ഡറും ഹറം സുരക്ഷാ സേനാ കമാന്‍ഡറുമായ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍അഹ്മദി പറഞ്ഞു. മതാഫിന്റെ അഞ്ചു നിലകളിലും കൂടി മണിക്കൂറില്‍ 1,05,000 പേര്‍ക്ക് ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നതിന് സാധിക്കും. വിശുദ്ധ കഅ്ബാലയത്തോട് ചേര്‍ന്ന പ്രധാന മതാഫില്‍ മണിക്കൂറില്‍ 30,000 പേര്‍ക്കും മതാഫ് കോംപ്ലക്‌സിലെ അടിയിലെ നിലയില്‍ മണിക്കൂറില്‍ 10,500 പേര്‍ക്കും രണ്ടാം നിലയില്‍ 28,500 പേര്‍ക്കും ടെറസില്‍ 36,500 പേര്‍ക്കും വീല്‍ചെയറുകള്‍ക്കും ഇലക്ട്രിക് വീല്‍ചെയറുകള്‍ക്കുമുള്ള നിലയില്‍ രണ്ടായിരം പേര്‍ക്കും ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നതിന് സാധിക്കും.

മതാഫിലേതിന് സമാനമായ ശേഷിയാണ് മസ്അക്കുമുള്ളതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അല്‍അഹ്മദി പറഞ്ഞു. ഷട്ടില്‍ സര്‍വീസിന് അറഫ പാലം ഈ വര്‍ഷം പുതുതായി പ്രയോജനപ്പെടുത്തുമെന്ന് ട്രാഫിക് കാര്യങ്ങള്‍ക്കുള്ള ഹജ്ജ് സുരക്ഷാ സേനാ അസിസ്റ്റന്റ് കമാണ്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. ബസ് ഷട്ടില്‍ സര്‍വിസുകള്‍ വഴി എട്ടു ലക്ഷം ഹാജിമാര്‍ക്ക് ഈ വര്‍ഷം യാത്രാ സൗകര്യം ലഭിക്കുമെന്നും സഊദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി കൂടിയായ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago