നീലേശ്വരം ബാങ്ക് തെരഞ്ഞെടുപ്പ്: ഐ വിഭാഗം ഇടയുന്നു
നീലേശ്വരം: ഡിസംബര്‍ മൂന്നിനു നടക്കുന്ന നീലേശ്വരം സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഐ വിഭാഗം ഇടയുന്നു. മെമ്പര്‍ഷിപ്പിന് ആനുപാതികമായി തങ്ങള്‍ക്കു കൂടുതല്‍ സീറ്റ് വേണമെന്നാണ് ഐ വിഭാഗത്തിന്റെ ആവശ്യം. നിലവില്‍ 11 സീറ്റുകളില്‍ എ വിഭാഗത്തിന് എട്ടും ഐക്ക് രണ്ടും മുസ്‌ലിം ലീഗിന് ഒരു സീറ്റുമാണുള്ളത്.
എന്നാല്‍ തങ്ങള്‍ക്ക് നാല് സീറ്റ് വേണമെന്നാണ് ഇപ്പോള്‍ ഐ വിഭാഗത്തിന്റെ ആവശ്യം. ഇതേക്കുറിച്ച് ആലോചിക്കാന്‍ കഴിഞ്ഞ ദിവസം രാത്രി ഐ വിഭാഗം രഹസ്യയോഗം ചേര്‍ന്നു.
നാലുസീറ്റ് നല്‍കിയില്ലെങ്കില്‍ സമാനചിന്താഗതിക്കാരുമായി ചേര്‍ന്നുമത്സരിക്കാനാണ് ഐ വിഭാഗത്തിന്റെ നീക്കം.
അതേ സമയം ആവശ്യപ്പെടുന്ന സീറ്റ് നല്‍കിയാല്‍ യോജിച്ചുപോകാനാണ് തീരുമാനം. നിലവിലുള്ള പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ എം. രാധാകൃഷ്ണന്‍ നായരെ തന്നെ വീണ്ടും പ്രസിഡന്റാക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം.
എന്നാല്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനവും ഐ വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഡി.സി.സി മുന്‍ വൈസ് പ്രസിഡന്റ് എന്‍. മഹേന്ദ്രപ്രതാപിനെ പ്രസിഡന്റാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.പി.സി.സി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍, വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എന്നിവരെ കാണാനും ഐ വിഭാഗത്തിനു നീക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."