HOME
DETAILS

സൈന്യത്തില്‍ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്; വിമുക്തഭടന്‍ പിടിയില്‍

  
backup
June 01 2017 | 02:06 AM

%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be


തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ വിമുക്തഭടന്‍ പൊലിസ് പിടിയിലായി. വര്‍ഷങ്ങളായി തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി ക്രൈംബ്രാഞ്ച് അന്വേഷിച്ചുവന്ന കൊട്ടാരക്കര സ്വദേശി സന്തോഷാണ് (50) പിടിയിലായത്. മിലിട്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം യുവാക്കളില്‍ നിന്ന് ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെ തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരായ പരാതി.  
തട്ടിപ്പിനിരയായ മൂന്നുയുവാക്കളുടെ പിതാക്കന്മാര്‍ ആത്മഹത്യചെയ്ത സംഭവത്തിലും ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. നെയ്യാര്‍ ഡാം സ്വദേശിയായ ഒരു യുവാവിനെ ജോലി തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ സംസ്ഥാന പൊലിസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ തിരുവനന്തപുരം സിറ്റി റൂറല്‍  ഷാഡോ പൊലിസും നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും  നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
വ്യാജ പേരുകളിലാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. പ്ലസ് ടു പാസായ യുവാക്കളെ സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സമീപിച്ച്   അഡ്വാന്‍സ് വാങ്ങും.
റിക്രൂട്ട്‌മെന്റിനെന്ന വ്യാജേന സംസ്ഥാനത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ കൊണ്ടുപോകുകയും അവിടെ വച്ച് ബാക്കി പണം കരസ്ഥമാക്കി ആഴ്ചകള്‍ക്ക് ശേഷം വ്യാജ നിയമന ഉത്തരവ് നല്‍കുകയുമായിരുന്നു രീതി.
തട്ടിപ്പിനുശേഷം മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റി ബംഗളൂരുവിലെ ഫ്‌ളാറ്റിലും ആഡംബര ഹോട്ടലുകളിലുമായി കഴിയുന്ന ഇയാള്‍ക്കെതിരേ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള ഒരു സംഘം യുവാക്കള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈംബ്രാഞ്ച് അന്വേഷണം തുടര്‍ന്നുവരികയാണ്. തട്ടിപ്പ് നടത്തിയ പണം ആഡംബര ജീവിതത്തിനുപയോഗിക്കുകയും പല സ്ഥലങ്ങളിലും വസ്തുവകകളും ഫ്‌ളാറ്റുകളും സമ്പാദിക്കുകയും ചെയ്തിട്ടുള്ളതായി പൊലിസ് പറയുന്നു. നഗരത്തിലെ ഒരു കേന്ദ്രത്തില്‍ തട്ടിപ്പിനായി ഇയാള്‍ എത്തുന്നതായി വിവരം ലഭിച്ച പൊലിസ് മഫ്തിയിലെത്തിയാണ് ഇയാളെ കുടുക്കിയത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago