പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുത്തില്ല; എടനീര്‍ സ്കൂള്‍ എം.എസ്.എഫ് ഉപരോധിച്ചു
ചെര്‍ക്കള: ജില്ലയിലെ ചില പി.ടി.എ കമ്മിറ്റികള്‍ സമാന്തര സര്ക്കാറാവാന് ശ്രമിക്കുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാശിം ബംബ്രാണി. ഒന്നര മാസം മുന്‍പ് എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നു പുറത്താക്കിയ അഞ്ച് വിദ്യാര്‍ഥികളെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിസാര പ്രശ്നങ്ങളുടെ പേരിലാണ് വിദ്യാര്‍ഥികളെ പുറത്താക്കിയത്. തിരിച്ചെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് ജില്ലാ ജനറല്‍ സക്രട്ടറി സി.ഐ ഹമീദ്, മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍, സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ്, ഖാദി ബേവി, അറഫാത്ത് കൊവ്വല്‍, റൗഫ് നെല്ലിക്കട്ട, പി.സി സാബിത്ത് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."