HOME
DETAILS

സാമൂഹിക മാധ്യമങ്ങളിലെ വിഡിയോ തുണച്ചു; 130ാം വയസില്‍ യൂഹി വിശുദ്ധ ഹജ്ജിന്

  
backup
August 01 2019 | 20:08 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf

 


അബ്ദുസ്സലാം കൂടരഞ്ഞി


മക്ക: സാമൂഹിക മാധ്യമങ്ങളിലെ വിഡിയോ കണ്ടതിനെ തുടര്‍ന്ന് സഊദി ഭരണാധികാരി സ്വപ്നം നിറവേറ്റിയ യൂഹി കുടുംബ സമേതം പുണ്യഭൂമിയിലെത്തി. 130 ാം വയസില്‍ തന്റെ ആഗ്രഹം നിറവേറ്റിയ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന് നന്ദി പറഞ്ഞാണ് ഇന്തോനേഷ്യയില്‍നിന്നുള്ള യൂഹി ഐദ്രൂസ് സംരി എന്ന വയോധികന്‍ മക്കയിലെത്തിയത്.
ജിദ്ദയില്‍ വന്നിറങ്ങിയ വയോധികന് അധികൃതര്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ജിദ്ദ എയര്‍പോര്‍ട്ടിലെ ഹജ്ജ്, ഉംറകാര്യ വിഭാഗം മേധാവി അബ്ദുല്‍ മജീദ് അല്‍അഫ്ഗാനിയും ജിദ്ദ എയര്‍പോര്‍ട്ട് ജവാസാത്ത് ഡ്യൂട്ടി മാനേജര്‍ കേണല്‍ സാലിം അല്‍ഖഹ്താനിയും കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി തുര്‍ക്കി അല്‍ദീബും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് യൂഹി ഐദ്രൂസ് സംരിയെയും കുടുംബാംഗങ്ങളെയും പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കി സ്വീകരിച്ചു.
പാവപ്പെട്ട യൂഹിയും കുടുംബവും ഒരിക്കലും ഹജ്ജിനെത്താന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. പ്രായാധിക്യം ചെന്ന തനിക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ഹജ്ജ് നിര്‍വഹിക്കുന്നതിന് അവസരമൊരുക്കണമെന്ന് സല്‍മാന്‍ രാജാവിനോട് അപേക്ഷിക്കുന്ന വിഡിയോ ക്ലിപ്പിങ് യൂഹി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു.
ദാരിദ്ര്യം മൂലം പുണ്യഭൂമി സന്ദര്‍ശിക്കാനും ഹജ്ജ് നിര്‍വഹിക്കാനും സാധിക്കാതെ ഇഹലോക വാസം വെടിഞ്ഞേക്കുമെന്നും അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പായി തീര്‍ഥാടന കര്‍മം നിര്‍വഹിക്കുന്നതിന് സല്‍മാന്‍ രാജാവ് കനിയണമെന്നും വിഡിയോ ക്ലിപ്പിങില്‍ യൂഹി പറഞ്ഞിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ടാണ് വയോധികനും കുടുംബാംഗങ്ങള്‍ക്കും തന്റെ ആതിഥേയത്വത്തില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിന് അവസരമൊരുക്കുന്നതിന് സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചത്.
യൂഹി ഐദ്രൂസ് സംരിയെയും കുടുംബാംഗങ്ങളെയും ജക്കാര്‍ത്ത എയര്‍പോര്‍ട്ടില്‍ യാത്രയാക്കുന്നതിന് ഇന്തോനേഷ്യയിലെ സഊദി അംബാസഡര്‍ ഉസാം ആബിദ് അല്‍സഖഫി നേരിട്ട് എത്തിയിരുന്നു. ജീവിതത്തില്‍ ഒരിക്കലും സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാതിരുന്ന ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് തങ്ങള്‍ക്ക് അവസരമൊരുക്കിയ സല്‍മാന്‍ രാജാവിന് യൂഹിയും കുടുംബാംഗങ്ങളും നന്ദി പറഞ്ഞു. രാജാവിന്റെ അതിഥികളായി ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് അവസരം ലഭിച്ചെന്ന അറിയിപ്പ് ലഭിച്ചതു മുതല്‍ പുണ്യഭൂമിയില്‍ എത്തുന്നതുവരെ മികച്ച സേവനങ്ങളും പ്രത്യേക പരിചരണങ്ങളുമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു.
ഈ വര്‍ഷം രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിന് 4500 പേര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇതില്‍ ഒരു വ്യക്തിയെയും കുടുംബത്തെയും പ്രത്യേകം തെരഞ്ഞെടുക്കുന്ന ആദ്യ സംഭവമാണ്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു വര്‍ഷം ഇത്രയും പേര്‍ക്ക് സഊദി ഭരണാധികാരികളുടെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുന്നതിന് അവസരം ലഭിക്കുന്നത്. നേരത്തെ രാജാവിന്റെ ക്ഷണം ലഭിച്ച ഇദ്ദേഹത്തിന് 95 വയസാണെന്ന വാര്‍ത്തയുണ്ടായിരുന്നെങ്കിലും 130 വയസ് പ്രായമുള്ളയാളാണ് ഇദ്ദേഹമെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago