മാതൃകാ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് ജില്ലയില്‍നിന്ന് നാലുപേര്‍
കണ്ണൂര്‍: ഒമാനിലെ മസ്‌ക്കറ്റ് അല്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ 18 മുതല്‍ 20 വരെ നടക്കുന്ന അന്താരാഷ്ട്ര മാതൃകാ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലേക്ക് ജില്ലയില്‍നിന്ന് നാലു വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ദില്‍ഷാദ റൈഹാന്‍, പി.സി ഫാത്തിമ സന, സി.സി ഫാത്തിമ സുഹാദ (കണ്ണൂര്‍ സിറ്റി ദീനുല്‍ഇസ്‌ലാം സഭ ഗേള്‍സ് എച്ച്.എസ്.എസ്), ആയിഷ ദിയ (ആര്‍മി സ്‌കൂള്‍, കണ്ണൂര്‍) എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടത്.
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനരീതികള്‍, വിവിധ രാജ്യങ്ങളുടെ വിദേശനയം, അവബോധം ഉണ്ടാക്കല്‍ എന്നിവ ലക്ഷ്യമിട്ടാണു യുനിസെഫ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡപ്രകാരം ലോകവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാതൃകാ ഐക്യരാഷ്ട്ര സമ്മേളനങ്ങള്‍ നടത്തുന്നത്. മുന്‍ കേന്ദ്രമന്ത്രി ഇ. അഹ്മദിന്റെ നാമേധേയത്തിലാണ് മസ്‌ക്കറ്റിലെ പരിപാടി.
ഐക്യരാഷ്ട്ര സഭയുടെ ആറ് ഏജന്‍സികളുടെ സമ്മേളനങ്ങല്‍ പുനരാവിഷ്‌കരിച്ച് മയക്ക് മരുന്നുകളുടെ ദുരുപയോഗം, ദരിദ്രരാജ്യങ്ങളുടെ പെരുകുന്ന കടം, മനുഷ്യാവകാശലംഘനം, ആണവശക്തിയും, കാലാവസ്ഥാ വ്യതിയാനവും തുടങ്ങിയ വിഷയങ്ങളില്‍ വിവിധ രാജ്യങ്ങളുടെ വിദേശയത്തില്‍ അധിഷ്ഠിതമായി സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."