ശ്രീറാം വെങ്കിട്ടരാമന് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയരക്ടര്‍
തിരുവനന്തപുരം: പഠനാവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്വേആന്ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയരക്ടറായി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രൊജക്ട് ഡയരക്ടര്കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്, ഹൗസിങ് കമ്മീഷണര്‍, കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ഇദ്ദേഹം വഹിക്കും. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാര്‍ സിങിനെ വിനോദ സഞ്ചാരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷി,മൃഗ സംരക്ഷണം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും.
കൂടാതെ തലസ്ഥാന നഗര വികസന പദ്ധതിയില്‍ ഒരു സ്പെഷ്യല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് എംപവേര്‍ഡ് കമ്മിറ്റി കണ്‍വീനറായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ടി. ബാലകൃഷ്ണനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.2019ലെ കേരള ആഭരണ തൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ് കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."