മൊയ്തീന്‍കുഞ്ഞി കളനാടിനെ ആക്രമിച്ചതായി പരാതി
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്-ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച മൊയ്തീന്‍കുഞ്ഞി കളനാടിനെയും കുടുംബത്തെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മകനെ മര്‍ദിക്കുകയും ചെയ്തുവെന്നു പരാതി. പരാതിയില്‍ പതിനഞ്ചോളം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
മൊയ്തീന്‍കുഞ്ഞി കളനാടിന്റെ മകന് മുഹമ്മദ് സിയാദിന്റെ (22) പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ഉദുമ ഡിവിഷന് ഉപതെരഞ്ഞെടുപ്പു ഫലമറിഞ്ഞ 29നാണു സംഭവം.
വൈകിട്ട് ഏഴോടെ മാങ്ങാട് ചോയിച്ചിങ്കല്ല് മസ്ജിദില്‍ നിന്നു നിസ്കാരം കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്ന മൊയ്തീന്കുഞ്ഞിയെയും കുടുംബത്തെയും കാറുകളിലും ബൈക്കുകളിലുമായെത്തിയ പതിനഞ്ചോളം യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ഇതിനെ ചോദ്യം ചെയ്ത മുഹമ്മദ് സിയാദിനെ മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് സിയാദ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."