ആര്.എസ്.എസ് പരിപാടിയില്‍ സി.പി.എം എം.എല്‍.എ; പാര്‍ട്ടി വിശദീകരണം തേടി
തൃശൂര്‍: ഇരിങ്ങാലക്കുട പുല്ലൂര്‍ ഊരകത്ത് ആര്.എസ്.എസ് ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സി.പി.എമ്മിന്റെ സ്ഥലം എം.എല്‍.എ പ്രൊഫ. കെ.യു അരുണന് പങ്കെടുത്തത് വിവാദമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എയില്‍നിന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് വിശദീകരണം തേടി.
ആര്.എസ്.എസ് പുല്ലൂര്‍ ഊരകം ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ നോട്ട് പുസ്തക വിതരണ ചടങ്ങിലാണ് പ്രൊഫ. കെ.യു അരുണന് എം.എല്‍.എ പങ്കെടുത്തത്. ആര്.എസ്.എസ് ഊരകം ശാഖയുടെ സേവ് പ്രമുഖായി പ്രവര്‍ത്തിച്ചിരുന്ന പി.എസ് ഷൈനിന്റെ സ്മരണക്കായി വാരിയാട്ടില്‍ ക്ഷേത്ര ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എം.എല്‍.എ പങ്കെടുത്തത്. എന്നാല്‍ ആര്.എസ്.എസ് സംഘടിപ്പിച്ച പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നാണ് എം.എല്‍.എയുടെ ആദ്യ വിശദീകരണം. ചടങ്ങില്‍ സ്കൂള്‍ കുട്ടികള്‍ മാത്രമാണ് പങ്കെടുത്തതെന്നും എം.എല്‍.എ എന്ന നിലയിലാണ് താന്‍ ചടങ്ങിന് പോയതെന്നും അരുണന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ തോമസ് തത്തപ്പിള്ളി ചടങ്ങില്‍ അധ്യക്ഷനായതില്‍ ഡി.സി.സി. നേതൃത്വത്തെ പരാതി അറിയിച്ചതായി കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.സി ചാര്‍ളി വെളിപ്പെടുത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തോമസ് തത്തംപ്പിള്ളിക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജാക്സണ് അറിയിച്ചു. അതേസമയം പരിപാടിയില്‍ അവിചാരിതമായാണ് എത്തിപ്പെട്ടതെന്ന് പ്രൊഫ. കെ.യു അരുണന് പിന്നീട് പറഞ്ഞു. ക്ഷേത്ര കമ്മിറ്റിയുടെ പരിപാടി എന്നാണ് തന്നോട് വിളിച്ചു പറഞ്ഞത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ വിളിച്ചതെന്ന് എം.എല്‍.എ വിശദീകരിച്ചു. ഒന്‍പത് വര്‍ഷമായി എല്ലാ വര്‍ഷവും നടത്താറുള്ള പരിപാടിയില്‍ ഇതാദ്യമായാണ് ഒരു സി.പി.എം എം.എല്‍.എയെ ഉദ്ഘാടനത്തിനായി ക്ഷണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."