HOME
DETAILS

കാസര്‍കോട് ജനറല്‍ ആശുപത്രിക്കു ചികിത്സ വേണം

  
backup
July 31 2016 | 23:07 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4

ആര്‍.എം.ഒയും സി.എം.ഒയും ഇല്ല മൂന്നു അസിസ്റ്റന്റു സര്‍ജന്മാരുടെ ഒഴിവു നികത്തുന്നില്ല
ഒ.പിയില്‍ പരിശോധനയ്ക്കു ഒരു ഡോക്ടര്‍ മാത്രം
ദിവസേന ആശുപത്രിയിലെത്തുന്നതു നൂറുകണക്കിനു രോഗികള്‍
കാസര്‍കോട്: ദിവസേന നൂറുക്കണക്കിനു രോഗികള്‍ ചികിത്സ തേടിയെത്തുന്ന കാസര്‍കോട് ജനറലാശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതു രോഗികളെ വലക്കുന്നു. ഡോക്ടര്‍മാരുടേത് ഉള്‍പ്പെടെ നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ആര്‍.എം.ഒയുടെയും സി.എം.ഒയുടെയും മൂന്ന് അസിസ്റ്റന്റ് സര്‍ജന്‍മാരുടെയും തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. നേത്രരോഗ വിദഗ്ധന്റെ സേവനവും ഇപ്പോള്‍ ആശുപത്രിയിലില്ല. നഴ്‌സുമാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ഡെങ്കിപ്പനിയും മലമ്പനിയും ബാധിച്ചു ജനറല്‍ ആശുപത്രിയില്‍ ദിനംപ്രതി നൂറുകണക്കിനു രോഗികളാണു ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ മതിയായ ഡോക്ടര്‍മാരില്ലാത്തതു കാരണം ചികിത്സ കിട്ടാതെ പലരും മടങ്ങിപ്പോകുകയാണ്.
ഒ.പി വിഭാഗത്തില്‍ പനി ബാധിതരുടെ നീണ്ടനിരയാണ് ദിവസവുമുള്ളത്. എന്നാല്‍ മിക്ക ദിവസങ്ങളിലും ഒരു ഡോക്ടര്‍ തന്നെ എല്ലാവരെയും പരിശോധിക്കേണ്ട അവസ്ഥയിലാണ്. അവധിയെടുത്തു പോയ ഡോക്ടര്‍മാര്‍ക്കു പകരം നിയമനം നടത്താത്തതാണു ഒഴിവിനു കാരണമായി അധികൃതര്‍ പറയുന്നത്.
മുന്നറിയിപ്പില്ലാതെ മുങ്ങുന്ന ഡോക്ടര്‍മാരും ഇവിടെയുണ്ടെന്ന് ആരോപണമുണ്ട്. പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ ജനറല്‍ ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരെ നിയമിക്കാനും ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയെടുക്കാത്ത ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago