ഞാന്‍ ആരെയും ശല്യം ചെയ്തിട്ടില്ല; തനിക്കെതിരായ '' മീ ടൂ '' ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്
തിരുവനന്തപുരം: തനിക്കെതിരായ മീ ടൂ കാംപയിനിന്റെ ഭാഗമായി ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് നടനും എം.എല്‍.എയുമായ മുകേഷ്. 19 വര്‍ഷം മുമ്പ് നടന്ന സംഭവം ഓര്‍മയില്ല. അന്ന് റൂമെടുത്തിരുന്ന ഹോട്ടലില്‍ പ്രോഗ്രാമിലെ ക്രൂ മെംബേഴ്‌സിന് റൂം ഉണ്ടായിരുന്നതായി അ്‌റിയില്ല.
പരാതിക്കാരിയായ ടെസ് ജോസഫിനെ കണ്ടതായി ഓര്‍മയില്ല. അവരെ ഞാന്‍ ഫോണ്‍ ചെയ്തിട്ടുമില്ല. ഞാന്‍ ആരെയും ശല്യം ചെയ്തിട്ടുമില്ലെന്ന് മുകേഷ് പറഞ്ഞു. അവരെ ഫോണിലൂടെ ശല്യം ചെയ്‌തെന്നാണ് അവര്‍ പറഞ്ഞത്. ചിലപ്പോള്‍ എന്റെ പേര് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ചതാവാനും വഴിയുണ്ടെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഞാന്‍ ഒരു കലാകുടുംബത്തില്‍ നിന്നുമാണ് വരുന്നത്. കുടുംബത്തില്‍ നിന്നും സ്ത്രീകളുമുണ്ട്. തനിച്ച് യാത്ര ചെയ്യുന്നവരും അല്ലാത്തവരും അതിലുണ്ട്. അതു കൊണ്ട് തങ്ങള്‍ക്കെതിരേ വരുന്ന ആക്രമണങ്ങളെ നേരിടേണ്ടത് ഏതൊരാളുടെയും ആവശ്യമാണ്. കലാകുടുംബത്തില്‍ നിന്ന് വരുന്നത് കൊണ്ട് തന്നെ മീ ടൂ കാംപയിനെ പിന്തുണയ്ക്കുന്നയാളാണ് ഞാനെന്നും മുകേഷ് എം.എല്‍.എ പറഞ്ഞു.
അവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിയോട് ചര്‍ച്ച ചെയ്ത ശേഷമേ അക്കാര്യങ്ങളെ കുറിച്ച് തീരുമാനിക്കൂവെന്ന് മുകേഷ് പറഞ്ഞു.
ടെസ് ജോസഫിന്റെ വിവാദമായ ട്വീറ്റ്:
I was 20 years old quiz directing #koteeswaran when the mallu host #mukeshkumar called my room multiple times and then changed my room to beside his on the next sch. My then boss @derekobrienmp spoke to me for an hour & got me out on the next flight. 19 yrs on thank you Derek.
— Tess Joseph (@Tesselmania) October 9, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."