വാടാനപ്പള്ളിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
വാടാനപ്പള്ളി: മൊബൈല്‍ ടവര്‍ നിര്‍മാണം തടഞ്ഞവരെ പൊലിസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ വാടാനപ്പള്ളി പഞ്ചായത്ത് ഹര്‍ത്താല്‍ വ്യാപാര വാണിജ്യ മേഖലകളെ നിശ്ചലമാക്കി.
കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ടവര്‍ നിര്‍മാണത്തെ അനുകൂലിക്കുന്നുവെന്ന് ആരോപണവിധേയമായ വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ നേരത്തെയെത്തി തുറന്നെങ്കിലും മറ്റ് ജീവനക്കാരെത്തും മുമ്പേ അടയ്‌ക്കേണ്ടിവന്നു. കൃഷി ഭവന്‍,സബ് രജിസ്ട്രാര്‍, വില്ലേജ് ഓഫിസുകള്‍ പോസ്റ്റോഫിസ്, ബാങ്കുകള്‍ എന്നിവയും പ്രവര്‍ത്തിക്കാനായില്ല.
സ്‌കൂളുകളും ക്ലാസ് തുടങ്ങുന്നതിനു മുമ്പേ അടക്കേണ്ടിവന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടുവില്‍ക്കരയിലെ ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനെത്തിയ കമ്പനി അധികൃതരെ തടഞ്ഞ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്ക് നേരെയാണ് പൊലിസ് മര്‍ദനമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. പൊലിസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചും എസ്.ഐക്കെതിരേ നടപടി ആവശ്യപ്പെട്ടുമായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താല്‍ അനുകൂലികള്‍ വാടാനപ്പള്ളിയില്‍ പ്രകടനം നടത്തി. പ്രകടനത്തിന് കോണ്‍ഗ്രസ് നേതാക്കളായ ഇ.ബി ഉണ്ണിക്കൃഷ്ണന്‍, എ.എം മുന്‍ഷാര്‍, നവാസ് അമ്പലത്ത്, ആര്‍.എം.പി.ഐ ജില്ലാ സെക്രട്ടറി പി.ജെ മോന്‍സി, കെ.ജി സുരേന്ദ്രന്‍, വി.പി രഞ്ജിത്ത്, കെ.എസ് വിദ്യാധരന്‍, ആര്‍.എം ഷംസു, ബി.ജെ.പി നേതാവ് സന്തോഷ് പണിക്കശേരി, മുസ്‌ലിം ലീഗ് നേതാക്കളായ പി.എ സുലൈമാന്‍, പി.ഐ മുഹമ്മദ് സാബിര്‍, എസ്.ഡി.പി.ഐ നേതാവ് അഷ്‌റഫ് വലിയകത്ത് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ആര്‍.എം.പി.ഐ സംസ്ഥാന പ്രസിഡന്റ് ടി.എല്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ് സുരത്കുമാര്‍ അധ്യക്ഷനായി. കെ.എസ് ബിനോജ്, ഷക്കീര്‍ പണിക്കവീട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."