കാബൂളില്‍ വന്‍ ഭീകരാക്രമണം; 80 പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ എംബസി അടക്കം സ്ഥിതി ചെയ്യുന്ന നയതന്ത്ര മേഖലയിലാണ് ശക്തമായ കാര്‍ബോംബ് സ്‌ഫോടനമുïായത്. സംഭവത്തില്‍ 350ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുï്. ഇന്ത്യന്‍ എംബസി ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
അതീവ സുരക്ഷാമേഖലയായ സന്‍ബാഖ് ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ 8.25നാണ് ആക്രമണമുïായത്. തെരുവില്‍ ജനത്തിരക്കേറിയ സമയമായിരുന്നു ഇത്. ചിതറിത്തെറിച്ച കാറിന്റെ ജനലും വാതിലും നൂറിലേറെ മീറ്ററുകള്‍ അകലെയാണ് ചെന്നുപതിച്ചത്. വിവിധ രാജ്യങ്ങളുടെ എംബസികള്‍ക്കു പുറമെ പ്രസിഡന്റിന്റെ കൊട്ടാരവും സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ജര്‍മന്‍ എംബസിക്ക് തൊട്ടടുത്താണ് സ്‌ഫോടനമുïായതെന്ന് കാബൂള്‍ പൊലിസ് വക്താവ് ബശീര്‍ മുജാഹിദ് പറഞ്ഞു.
അഫ്ഗാനിലെ ബി.ബി.സി ബ്യൂറോയില്‍ നാലുവര്‍ഷത്തിലേറെ ഡ്രൈവറായി ജോലി ചെയ്തുവന്ന മുഹമ്മദ് നസീറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. തങ്ങളുടെ എംബസി ജീവനക്കാര്‍ക്ക് പരുക്കേറ്റതായി ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ അറിയിച്ചു. രï് ജപ്പാന്‍ എംബസി ജീവനക്കാര്‍ക്കും പരുക്കേറ്റിട്ടുï്. ഫ്രഞ്ച്, തുര്‍ക്കി എംബസി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
എന്നാല്‍ ആക്രമണത്തിന്റെ യഥാര്‍ഥ ലക്ഷ്യം എന്താണെന്നു വ്യക്തമല്ല. തദ്ദേശവാസികളാണ് ആക്രമണത്തിന്റെ ഇരകളില്‍ കൂടുതല്‍ പേരും. നിരവധി വാഹനങ്ങള്‍ കത്തിക്കരിഞ്ഞിട്ടുï്. സമീപത്തെ മറ്റു കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
വാട്ടര്‍ ടാങ്കറില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുïായതെന്നും വാര്‍ത്തയുï്. 1,500ലേറെ കി.ഗ്രാം തൂക്കമുള്ള സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും പരുക്ക് ഗുരുതരമായതിനാല്‍ ഇവര്‍ക്കായി രക്തം ദാനം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുï്.
അതേസമയം, ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചു. രാജ്യത്ത് അടുത്തിടെ നടന്ന വിവിധ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐ.എസ് സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി ശക്തമായി അപലപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."