HOME
DETAILS
MAL
ന്യൂനമര്‍ദം: മുന്നറിയിപ്പ് വകവെക്കാതെ ബോട്ടുകളും വള്ളങ്ങളും കടലിലിറങ്ങി
backup
October 10 2018 | 07:10 AM
കൊടുങ്ങല്ലൂര്‍: ന്യൂനമര്‍ദ ഭീഷണി നിലനില്‍ക്കെ അഴീക്കോട് മേഖലയില്‍ നിരവധി ബോട്ടുകളും വള്ളങ്ങളും മുന്നറിയിപ്പ് വകവെക്കാക്കാതെ കടലിലിറങ്ങി.
രാവിലെ തീരദേശ പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടും 30 ബോട്ടുകളും പത്ത് വള്ളങ്ങളുമാണ് മത്സ്യ ബന്ധനത്തിനിറങ്ങിയത്. പുലര്‍ച്ചെ അഞ്ചോടെ കടലിലിറങ്ങാനൊരുങ്ങിയ ജലയാനങ്ങള്‍ക്ക് പൊലിസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഉള്‍ക്കടലില്‍ ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തില്‍ ജലയാനങ്ങള്‍ കടലിലിറങ്ങരുതെന്ന് തീരദേശ പൊലിസും, ഫിഷറീസ് വകുപ്പും മുന്നറിയിപ്പു നല്‍കിയിരുന്നു. നിര്‍ദേശം ലംഘിക്കുന്ന ജലയാനങ്ങള്ക്കെതിരേ നടപടി സ്വീകരിക്കാനാകില്ലെന്നതിനാല് മുന്നറിയിപ്പുകള്‍ പലപ്പോഴും അവഗണിക്കപ്പെടുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."