HOME
DETAILS
MAL
സൈന, സൗരഭ് പ്രീ ക്വാര്‍ട്ടറില്‍
backup
June 01 2017 | 02:06 AM
ബാങ്കോക്: ഇന്ത്യയുടെ സൈന നേഹ്‌വാള്‍, ബി സായ് പ്രണീത്, സൗരഭ് വര്‍മ, സായ് ഉത്തേജിത റാവു എന്നിവര്‍ തായ്‌ലന്‍ഡ് ഓപണ്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍. സൈന സ്ലോവാക്യന്‍ താരം മാര്‍ടിന റെപിസ്‌കയെ 21-5, 21-10 എന്ന സ്‌കോറിന് അനായാസം വീഴ്ത്തി. പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് മലേഷ്യയുടെ സതേയ്ഷ്തരനെ 21-15, 21-13 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. സൗരഭ് വര്‍മ 21-17, 20-22, 21-14 എന്ന സ്‌കോറിന് ഇന്ത്യന്‍ താരം തന്നെയായ ആനന്ദ് പവാറിനെ കീഴടക്കി. വനിതാ സിംഗിള്‍സില്‍ സായ് ഉത്തേജിത ഇന്തോനേഷ്യന്‍ താരം ജെസിക്ക മല്‍ജതിയെ 13-21, 24-22, 27-25 എന്ന സ്‌കോറിന് കടുത്ത പോരാട്ടം അതിജീവിച്ചാണ് വിജയം പിടിച്ചത്. അതേസമയം ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി കശ്യപിന് തോല്‍വി വഴങ്ങേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."