സമസ്ത ശരീഅത്ത് സംരക്ഷണ മഹാസമ്മേളനം; ബഹ്‌റൈനിലുടനീളം ഐക്യദാര്‍ഢ്യ സംഗമങ്ങള്‍
മനാമ: ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ സുന്നി യുവജന സംഘം ഒക്ടോ.13ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ മഹാ സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബഹ്‌റൈനിലുടനീളം വിവിധ ഏരിയാ കേന്ദ്രങ്ങളിലായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഭാരവാഹികള്‍ അറിയിച്ചു.
ബഹ്‌റൈനിലെ വാരാന്ത അവധിദിനങ്ങളോടനുബന്ധിച്ച് സമസ്തയുടെ കീഴിലുള്ള വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന ഐക്യദാര്‍ഢ്യസംഗമങ്ങളില്‍ പ്രമുഖര്‍ സംബന്ധിക്കും.
മനാമയിലെ! സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് ഒക്ടോ.11ന് വ്യാഴാഴ്ച രാത്രി 9.30നാണ് ഐക്യദാര്‍ഢ്യ സംഗമം.
വാരാന്ത സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ച് നടക്കുന്ന ഈ ഐക്യദാര്‍ഢ്യ സംഗമത്തില്‍ ബഹ്‌റൈനിലെ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: +97333450553 നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."