ജര്‍മനിയെ അട്ടിമറിച്ച് സാംബിയ ക്വാര്‍ട്ടറില്‍
സിയൂള്‍: കരുത്തരായ ജര്‍മനിയെ അട്ടിമറിച്ച് സാംബിയ ഫിഫ അണ്ടര്‍ 20 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. പോര്‍ച്ചുഗല്‍, വെനസ്വല, ഇംഗ്ലണ്ട്, ഉറുഗ്വെ ടീമുകളും ക്വാര്‍ട്ടറിലെത്തി.
ഏഴ് ഗോളുകള്‍ പിറന്ന, അധിക സമയത്തേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ 4-3 എന്ന സ്‌കോറിനാണ് സാംബിയ ചരിത്ര വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 2-1ന് കോസ്റ്റ റിക്കയേയും ഉറുഗ്വെ 1-0ത്തിന് സഊദി അറേബ്യയേയും വെനസ്വല 1-0ത്തിന് ജപ്പാനേയും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. ആതിഥേയരായ ദക്ഷിണ കൊറിയയെ 1-3ന് കീഴടക്കിയാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിയത്. വെനസ്വല- ജപ്പാന്‍ പോരാട്ടം അധിക സമയത്തേക്ക് നീണ്ടു. പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ ഉറുഗ്വെയുമായി ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന മെക്‌സിക്കോ- സെനഗല്‍, ഫ്രാന്‍സ്- ഇറ്റലി, യു.എസ്.എ- ന്യൂസിലന്‍ഡ് പോരാട്ടത്തിലെ വിജയികളാണ് സാംബിയ, ഇംഗ്ലണ്ട്, വെനസ്വല ടീമുകളുടെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."