ഊട്ടറ റെയില്‍വേ ഗേറ്റില്‍ അറ്റകുറ്റപണികള്‍ നടത്തിയത് യാത്രക്കാരെയും രോഗികളേയും വലച്ചു
പുതുനഗരം: ഊട്ടറ റെയില്‍വേ ഗേറ്റില്‍ 12 മണിക്കൂര്‍ അറ്റകുറ്റപണികള്‍ നടത്തിയത് യാത്രക്കാരെയും രോഗികളേയും വലച്ചു. റെയില്‍വേ ഗേറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായിട്ടാണ് ചൊവ്വാഴ്ച്ച രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടുമണി വരെ ട്രാക്ക് അറ്റകുറ്റപണികള്‍ നടത്തിയത്.
ഗേജ് മാറ്റത്തിനു ശേഷം ഗേറ്റ് പ്രദേശത്തുള്ള ട്രാക്കുകള്‍ താഴ്ന്നതാണ് ദീര്‍ഘസമയത്തേക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
നൂറിലധികം ജീവനക്കാരും റെയില്‍വേ തൊഴിലാളികളും കംപ്രസര്‍ എഞ്ചിനുമാണ് ഗേറ്റ് പ്രദേശത്ത് താഴ്ന്ന ട്രക്കുകള്‍ പുറത്തെടുത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയത്.കൊല്ലങ്കോട്ടു നിന്നുംആശുപത്രിയിലേക്കുള്ള അത്യാസന്ന രോഗികള്‍ നാല് കിലോമീറ്ററുകള്‍ കടന്ന് വടവന്നൂര്‍ ജംഗ്ഷനിലെത്തിയാണ് ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയുണ്ടായത്.
വിദ്യാലയങ്ങളിലേക്കുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്താത്തതിനാല്‍ പുതുനഗരത്തിലെ വിദ്യാലയങ്ങളിലെത്തേണ്ടവര്‍ കാല്‍നടയായി സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി. പാലക്കാട്ടിലേക്ക്‌പോകേണ്ട യാത്രക്കാര്‍ വടവന്നൂര്‍ കൗണ്ടത്തറ വഴിയും കരപ്പറമ്പ് വഴിയും നാല് കിലോമീറ്റര്‍ കറങ്ങിയാണ് സഞ്ചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."