തായ്ലന്ഡ് ഓപ്പണ്‍: ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സൈന നെഹ്വാള്, കെ. ശ്രീകാന്ത്, പി. കശ്യപ് എന്നിവര്‍ പുറത്തായതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചത്. റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ താഴെയുള്ള ജാപ്പനീസ് താരം സായക തകാഹാഷിയോടാണ് സൈന പരാജയപ്പെട്ടത്. സ്കോര്‍ 21-16, 11-21, 14-21. ടൂര്‍ണമെന്റിലെ ഏഴാം സീഡായ സൈന ആദ്യ സെറ്റില്‍ ജയിച്ചെങ്കിലും തുടര്‍ന്നുള്ള ര@ണ്ട് സെറ്റിലും എതിരാളി സിന്ധുവിനെ പിടിച്ചുകെട്ടി. തായ്ലന്ഡ് താരം ഖോസിത് ഫെപ്രതാബിനോട് 21-11, 16-21, 12-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. തുടര്‍ച്ചയായ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ പരാജയപ്പെട്ട ശ്രീകാന്തിന് തായ്ലന്ഡ് ഓപ്പണിലും കാര്യമായ നേട്ടമു@ണ്ടാക്കാനായില്ല. പി. കശ്യപ് ചൈനീസ് തായ്പേയിയുടെ ടിയെന്‍ ചെന്നിനോടാണ് തോല്‍വി വഴങ്ങിയത്. സ്കോര്‍ 21-9, 21-14. പരുക്കിനെ തുടര്‍ന്ന് തിരിച്ചെത്തിയ കശ്യപിന് പിന്നീട് നടന്ന ടൂര്‍ണമെന്റുകളിലൊന്നും വിജയിക്കാനായിട്ടില്ല.
സിംഗിള്‍സ് താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യക്ക് ആശ്വാസമായത് ഡബിള്‍സിലെ വിജയമാണ്. സാത്വിക് സായ് രാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം ആറാം സീഡ് ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍, മുഹമ്മദ് റിയാന്‍ സഖ്യത്തെ 21-17, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി. ജപ്പാന് ഓപ്പണില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ജോഡി സമാന പ്രകടനമാണ് ആവര്‍ത്തിച്ചത്. ഇന്തോനേഷ്യന്‍ ഓപ്പണില്‍ മികച്ച പ്രകടനം നടത്തിയ പി.വി സിന്ധു വിശ്രമത്തിന് വേണ്ടി ടൂര്‍ണമെന്റില്‍നിന്ന് പിന്മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."