HOME
DETAILS
MAL
അണ്ടര്‍ 15 സാഫ് കപ്പ് കൊല്‍ക്കത്തയില്‍
backup
August 01 2019 | 22:08 PM
കൊല്‍ക്കത്ത: അണ്ടര്‍ 15 ആണ്‍കുട്ടികളുടെ സാഫ് കപ്പ് കൊല്‍ക്കത്തയില്‍ നടക്കും. ഇന്ത്യ അടക്കം അഞ്ചു രാജ്യങ്ങളാണ് ഇത്തവണ സാഫ് കപ്പില്‍ മത്സരത്തിനെത്തുന്നത്. അഞ്ചു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ശേഷം ആദ്യം എത്തുന്ന ര@ണ്ട് ടീമുകള്‍ തമ്മില്‍ ഫൈനല്‍ നടക്കും.
ആഗസ്റ്റ് 21ന് കല്യാണി സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആഗസ്റ്റ് 21ന് ഇന്ത്യ നേപ്പാളിനെ നേരിടും. 25ന് ഇന്ത്യ-ഭൂട്ടാന്‍, 27ന് ഇന്ത്യ- ശ്രീലങ്ക, 29ന് ഇന്ത്യ- ബംഗ്ലാദേശ് എന്നിങ്ങനെയാണ് ഇന്ത്യയുടെ മത്സര ക്രമം. 31ന് ഫൈനല്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."