പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ ഭീതി പരത്തി
പട്ടാമ്പി: കാരക്കാട് പാടത്ത് ഒരുക്കിയ പുത്തന്‍ വരമ്പില്‍ പുലിയുടേതിനു സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തി. കവളപ്പാറ കാരക്കാട് പാടങ്ങളുടെ തുടര്‍ചയായ വരമ്പിലാണ് സംഭവം. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്നാണു നിഗമനം. കൂടുതല്‍ പരിശോധനയ്ക്കായി സംഭവ സ്ഥലത്തെ ദൃശ്യങ്ങള്‍ പീച്ചി വനം വന്യജീവി ഗവേഷണ കേന്ദ്രത്തിലേക്ക് അയച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി.ജി കൃഷ്ണന്‍കുട്ടി, എന്‍ സുബ്രഹ്മണ്യന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി ദിലീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. പുലിയുടേതും കാട്ടുപൂച്ചയുടേതും അല്ലാത്ത കാല്‍പ്പാടുകളാണ് ഇവയെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. മാര്‍ജാര വര്‍ഗത്തില്‍പ്പെടുന്ന പുലിയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നഖങ്ങള്‍ മണ്ണില്‍ പതിയില്ലെന്നതാണ് ഇതിന് അടിസ്ഥാനമായ വിശദീകരണം.
പത്തിയുടെ പാടുകള്‍ മാത്രമേ മണ്ണില്‍ കാണൂ. നായയുടെ വര്‍ഗത്തില്‍പ്പെട്ട ജീവിയുടെ കാല്‍പ്പാടുകളുമായാണ് ഇവിടെ കണ്ടവയ്ക്ക് സാമ്യം. പുലിയുടേതാണ് കാല്‍പ്പാടുകള്‍ എന്ന പ്രചാരണമുണ്ടായതോടെ ഓങ്ങല്ലൂരിലും കവളപ്പാറ കാരക്കാട് പ്രദേശങ്ങളിലെ നിവാസികളെ ഭീതിയിലാഴ്ത്തി.
പ്രദേശവാസികളുടെ ഭീതി ഒഴിവാക്കുന്നതിനായി ഗവേഷണ കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം രണ്ടാഴ്ചക്ക് മുമ്പ് ഓങ്ങല്ലൂരിലെ ആളൊഴിഞ്ഞ് കിടക്കുന്ന വീടിന്റെ മതിലിന് മുകളില്‍ വീട്ടമ്മ പുലിയെ നേരില്‍ കണ്ടെന്ന് പറഞ്ഞ് ബഹളം വെച്ചിരുന്നു. നാട്ടുകാര്‍ തെരചില്‍ നടത്തിയെങ്കിലും കാല്‍പാടുകളോ മറ്റോ കണ്ടത്തെനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."