HOME
DETAILS
MAL
എന്‍.ആര്.എച്ച്.എം. ഫണ്ട് തട്ടിയെടുത്ത വനിതാ ഡോക്ടര്‍ അറസ്റ്റില്‍
backup
June 01 2017 | 03:06 AM
പട്ന: നാഷനല്‍ ഹെല്‍ത്ത് മിഷന് ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് വനിതാ ഡോക്ടറെ പൊലിസ് അറസ്റ്റ് ചെയ്തു. ആരോഗ്യ രംഗത്തെ വിവിധ പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട 6.33 കോടി രൂപയാണ് വനിതാ ഡോക്ടറായ ഇന്ദു സിങ് തട്ടിയെടുത്തതായി കണ്ടെത്തിയത്. കെയ്മുര് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ഇവര്‍. പണം തട്ടിയെടുത്ത സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഡോ. പ്രമോദ് കുമാര്‍ സിങ്ങിനെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വന്ധ്യംകരണം നടത്തിയെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് പണാപഹരണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."