HOME
DETAILS
MAL
ബാങ്കിനു നേരെ ഗ്രനേഡ് ആക്രമണം; നാല് പൊലിസുകാര്‍ക്ക് പരുക്ക്
backup
June 01 2017 | 03:06 AM
സോപോര്‍: കശ്മിരിലെ സോപോറില്‍ ജമ്മുകശ്മിര്‍ ബാങ്കിനു നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ നാല് പൊലിസുകാര്‍ക്ക് പരുക്കേറ്റു.
ബാങ്കുകള്‍ക്കു നേരെ ഭീകരര്‍ ആക്രമണം നടത്തി പണം കൊള്ളയടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനെതിരേ തിരിച്ചടിക്കുന്നതിന്റെ ഭാഗമായാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ബാങ്കുകളെ ലക്ഷ്യംവച്ച് ഭീകരര്‍ ആക്രമണം നടത്താന്‍ തുടങ്ങിയത്. ജമ്മു കശ്മിര്‍ ബാങ്കിന്റെ 13 ശാഖകള്‍ ആക്രമിച്ച് ഏതാണ്ട് 92 ലക്ഷം രൂപ ഭീകരര്‍ കൈവശപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."