HOME
DETAILS
MAL
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിച്ചു
backup
October 10 2018 | 07:10 AM
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിച്ചു. 2000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മന്ത്രി എ.കെ ബാലനാണ് ഫീസ് വര്‍ധിപ്പിച്ച കാര്യം അറിയിച്ചത്. ഡിസംബര്‍ ഏഴു മുതല്‍ 14 വരെയാണ് ഇത്തവണത്തെ മേള നടക്കുന്നത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഇത്തവണ ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഐ.എഫ്.എഫ്.കെ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, പിന്നീട് ചെലവുചുരുക്കി മേള നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."