HOME
DETAILS
MAL
രാമക്ഷേത്രത്തിന് മുസ്ലിംകള് അനുകൂലമെന്ന് യു.പി മുഖ്യമന്ത്രി
backup
June 01 2017 | 03:06 AM
ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മുസ്ലിംകള് അനുകൂലിക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അയോധ്യയില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ ശേഷം മഹന്ദ് നിത്യഗോപാല്‍ ദാസിന്റെ 79ാം ജന്മദിനാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഇതാദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി ഇവിടം സന്ദര്‍ശിക്കുന്നത്.
രാമക്ഷേത്രം നിര്‍മിക്കുന്നതിനായി മുസ്ലിം-ഹിന്ദു സമുദായങ്ങള്‍ പരിഹാരം കാണും. ഇക്കാര്യത്തില്‍ ഇരു സമുദായങ്ങള്‍ക്കും സര്‍ക്കാര്‍ എല്ലാ വിധ സഹായങ്ങളും നല്‍കും.
സുപ്രിംകോടതി ചൂണ്ടിക്കാട്ടിയതുപോലെ പ്രശ്നത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."