ഡല്‍ഹി നിയമസഭയില്‍ കപില്‍ മിശ്രക്ക് മര്‍ദനം
ന്യൂഡല്‍ഹി: ഡല്‍ഹി നിയമ സഭയില്‍ ഇന്നലെ നടന്നത് നാടകീയ രംഗങ്ങള്‍. മുന്‍ മന്ത്രിയും വിമത എ.എ.പി നേതാവുമായ കപില്‍ മിശ്രക്കു നേരെയുണ്ടായ മര്‍ദനം നിയമസഭാ പ്രവര്‍ത്തനങ്ങളെ ഏറെനേരം തടസപ്പെടുത്തി.
നിയമസഭയില്‍ ജി.എസ്.ടി ബില്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയതാണ് ഭരണ കക്ഷിയെ പ്രകോപിപ്പിച്ചത്.
പ്രതിപക്ഷ എം.എല്‍.എമാര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതോടെ നിയമസഭയില്‍ കൈയാങ്കളി രൂക്ഷമായി.
ഏറെ നേരം നീണ്ടുനിന്ന പ്രശ്നങ്ങള്‍ക്കുശേഷം കപില്‍ മിശ്രയെ എ.എ.പി അംഗങ്ങള്‍ മര്‍ദിച്ച് പുറത്താകുകയായിരുന്നു.
തുടര്‍ന്ന് പുറത്തുപോയ അദ്ദേഹം തന്നെ എ.എ.പി അംഗങ്ങള്‍ മര്‍ദിച്ചതായും അരവിന്ദ് കെജ്രിവാളിനെതിരേ താന്‍ ഉന്നയിച്ച അഴിമതി ആരോപണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."