രാഹുലിന്റെ ദക്ഷിണേന്ത്യന്‍ പര്യടനം ഇന്ന് തുടങ്ങും
ന്യൂഡല്‍ഹി: പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഞ്ചുദിവസത്തെ ദക്ഷിണേന്ത്യന്‍ പര്യടനം ഇന്നു തുടങ്ങും. കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാകും രാഹുല്‍ സന്ദര്‍ശനം നടത്തുക. ബഹുജന റാലി, നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള പരിപാടികളാണ് നാലുസംസ്ഥാനങ്ങളിലും രാഹുലിനുള്ളത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ സംസ്ഥാനത്തെ ഒരുക്കങ്ങളും രാഹുല്‍ അവലോകനം ചെയ്യും.
ഇന്ന് ഹൈദരാബാദില്‍ നടക്കുന്ന റാലിയോടെ സന്ദര്‍ശനത്തിന് തുടക്കമാകും. നാളെ തെലങ്കാനയിലായിരിക്കും സന്ദര്‍ശനം. ശനിയാഴ്ച ചെന്നൈയില്‍ ഡി.എം.കെ നേതാവ് കരുണാനിധിയുടെ ജന്മദിനാഘോഷ പരിപാടികളിലും രാഹുല്‍ പങ്കെടുക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് വിവരം.
നേതാക്കളുടെ യോഗത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥി സംബന്ധിച്ച സുപ്രധാന തീരുമാനവും ഉണ്ടായേക്കും. ഞായറാഴ്ച ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഹുലും ഇടതുനേതാക്കളും പങ്കെടുക്കുന്ന സംയുക്ത റാലിയും ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."