മാപ്പിള കലാരൂപങ്ങള്‍ പൈത്യകത്തിന്റെ ഭാഗം: മന്ത്രി എ.സി മൊയ്തീന്
തൃപ്രയാര്‍: മാപ്പിള കലാരൂപങ്ങള്‍ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്.
കോര്‍വ മാപ്പിള അധ്യാപക ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രഥമ സംസ്ഥാന സമ്മേളനം തൃപ്രയാര്‍ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംഗീതത്തിന് മതമുണ്ടെന്ന് കല്പ്പിച്ചവര് ഗുലാം നബിയുടെ സംഗീതം നിഷിധമാണെന്നും സംഗീതം ബിരുദവും, കലാ ബിരുദവും, സാഹിത്യ ബിരുദവും ഉണ്ടായത് ഇഷ്ടപ്പെടാന്‍ കഴിയാത്തവരില്‍ നിന്നാണ്.
പ്രതിരോധത്തിനുള്ള ഗ്രാമങ്ങള്‍ക്ക് കലയെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും നാടിന്റെ കലാ രൂപങ്ങള്‍ പൈതൃകത്തെ കാത്ത് സൂക്ഷിക്കുമെന്നും മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
കെ.വി പീതാംഭരന്‍ അധ്യക്ഷനായി. സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍, ഫൈസല്‍ എളേറ്റില്‍, ഗീതാ ഗോപി എം.എല്‍.എ, കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ, ഡോ. സുഭാഷിണി, പി.എം അഹമ്മദ്, ജിഹാസ് വലപ്പാട്, ജുനൈദ് മാട്ടുമ്മല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."