HOME
DETAILS
MAL
ഗംഗേശാനന്ദയെ ഹാജരാക്കിയില്ല; പൊലിസിന് കോടതിയുടെ ശകാരം
backup
June 01 2017 | 07:06 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദര്‍ എന്ന ശ്രീഹരി സ്വാമിയെ കോടതിയില്‍ ഹാജരാക്കാത്തതിന് പൊലിസിന് പോക്സോ കോടതിയുടെ വിമര്‍ശനം.
വെളളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രതിയായ സ്വാമി ഇല്ലാതെയാണ് പൊലിസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതി പൊലിസിനെ വിമര്‍ശിച്ചത്.
ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്ന് പൊലിസിനോട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
എന്നാല്‍ സ്വാമി ഇപ്പോഴും ചികിത്സയില്‍ ആണെന്നും അതിനാലാണ് ഹാജാരാക്കാന്‍ സാധിക്കാത്തതെന്നും പൊലിസ് കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."