HOME
DETAILS
MAL
യമനിൽ രണ്ടു ഹൂതി കമാണ്ടർമാരടക്കം 20 പേർ കൊല്ലപ്പെട്ടു
backup
October 10 2018 | 17:10 PM
റിയാദ്: യുദ്ധം നടക്കുന്ന യമനിൽ ഔദ്യോഗിക സർക്കാരുമായി വിമത വിഭാഗം നടത്തിയ ഏറ്റുമുട്ടലിൽ രണ്ടു കമാണ്ടർമാരടക്കം ഇരുപത് ഹൂതികൾ കൊല്ലപ്പെട്ടു. വടക്കൻ യമനിലെ സഅദയിലെ ബാഖിൻ ജില്ലയി നടന്ന ഏറ്റുമുട്ടലിൽ ഹൂതി സൈനിക കമാണ്ടർമാരായ അബ്ദുല്ലാഹ് യൂസുഫ് ഹുസ്സൈൻ തൗറയും അൽ ഉബൈദ മലഞ്ചരുവിനു പിന്നിലായി നടന്ന ഏറ്റുമുട്ടലിൽ അബു അലി അൽ നവാരിയും കൊല്ലപ്പെട്ടതെന്ന് യമൻ സൈനിമ വൃത്തങ്ങൾ പറഞ്ഞു. ഇവിടങ്ങളിലും നഗരത്തിന്റെ മറ്റു വിവിധ ഭാഗങ്ങളിലും നടന്ന ഏറ്റുമുട്ടലിൽ പതിനെട്ടു വിമതരും കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."