റമദാന്‍; മക്കയിലേക്ക് കൂടുതല്‍ ബസ് സര്‍വീസ്
ജിദ്ദ: റമദാന്‍ വ്രതത്തോടനുബന്ധിച്ച് മക്കയിലേക്കുള്ള ബസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ മക്ക ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ ഉത്തരവിട്ടു. 35 ദശലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഈ വര്‍ഷം വിശുദ്ധമാസം മക്കയിലെത്തുമെന്നാണ് നിഗമനം. ഇവരുടെ യാത്രാ സൗകര്യം കണക്കിലെടുത്താണ് നടപടി. അല്‍ അസീസിയ, അല്‍ നസീം, അല്‍ അവാലി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള ബസ് സര്‍വ്വീസുകളാണ് വര്‍ദ്ധിപ്പിക്കുന്നത്.
റമദാന്‍ മാസത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞതായി ഹയ്യര്‍ കമ്മീഷന്‍ ഫോര്‍ മോണിറ്ററിംഗ് പില്‍ഗ്രിംസ് അറിയിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ നിരീക്ഷണം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയതായും അധികൃതര്‍ അറിയിച്ചു.
സുരക്ഷയ്ക്കായി 5000ത്തോളം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ നിരവധി കമാന്‍ഡ് സെന്ററുകളും തുറന്നതായി അധികൃതര്‍ അറിയിച്ചു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം പരിശീലനം സിദ്ധിച്ചവരെയും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."