അമര്‍നാഥിലേക്കുള്ള വഴിയരികില്‍ കുഴിബോംബും തോക്കും; തീവ്രവാദികള്‍ക്ക് പാക് സൈന്യത്തിന്റെ സഹായമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടന യാത്ര തകര്‍ക്കാന്‍ തീവ്രവാദികള്‍ക്ക് പാകിസ്താന്‍ ആര്‍മി സഹായം ചെയ്തുകൊടുത്തുവെന്ന് ഇന്റലിജന്‍സ് റപ്പോര്‍ട്ട്. പാക് പിന്തുണയുള്ള തീവ്രവാദികള്‍ കഴിഞ്ഞ നാലു ദിവസമായി അമര്‍നാഥ് യാത്ര തടസപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് ഇന്ത്യന്‍ ആര്‍മി സ്ഥിരീകരിച്ചത്. അതേസമയം യാത്രാവഴികളില്‍ കുഴിബോംബും തോക്കുകളും കണ്ടെത്തിയിട്ടുണ്ട്.
കണ്ടെത്തിയ കുഴിബോംബില്‍ പാകിസ്താനിലെ തോക്കുകമ്പനിയുടെ അടയാളം വ്യക്തമാകുന്നുണ്ട്. ദൂരദര്‍ശിനി സാധ്യമായ എം 24 തോക്കാണ് വഴിയരികില്‍നിന്ന് കണ്ടെത്തിയത്. അതേസമയം ജമ്മു കശ്മിരില്‍ കൂടുതല്‍ സേനയെ വിന്യസിച്ചതു സംബന്ധിച്ച് വിശദീകരിക്കാന്‍ ആര്‍മിയും പൊലിസും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു. പാകിസ്താന്‍ സൈന്യത്തിന്റെ പ്രത്യക്ഷമായ ഇടപെടലാണ് അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ഉണ്ടായിരിക്കുന്നത്. ഇവിടെനിന്ന് കുഴിബോംബും തോക്കുകളും കണ്ടെത്തിയിട്ടുണ്ട്-ലെഫ്റ്റനന്റ് ജനറല്‍ ദില്ലണ്‍ പറഞ്ഞു.
അമര്‍നാഥ് യാത്രാ വഴികളില്‍ നടത്തിയ തിരച്ചിലിലാണ് തോക്കുകളും കുഴിബോംബും കണ്ടെത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പാകിസ്താന്‍ സൈന്യം സമാധാനം നശിപ്പിക്കാന്‍ കഴിയാത്തതില്‍ നിരാശരരാണ്. സമാധാനം തകര്‍ക്കാന്‍ ഒരിക്കലും അനുവദിക്കില്ല- ദില്ലണ്‍ പറഞ്ഞു.
അതേസമയം തീര്‍ഥാടകരോട് ജമ്മു കശ്മിര്‍ വിട്ടുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത്ത് ഡോവല്‍ ജമ്മു കശ്മിര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ 100 കമ്പനി സൈന്യത്തെ കശ്മിരിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെയാണ് വ്യാഴാഴ്ച 25000 സൈന്യത്തെ കൂടി കശ്മിരില്‍ വിന്യസിച്ചത്. എന്നാല്‍ ആഭ്യന്തര സുരക്ഷ മുന്‍ നിര്‍ത്തിയാണ് സൈന്യത്തെ അയച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."