ഡെങ്കിപ്പനി; ഈഡിസ് കൊതുകുകള്‍ വീണ്ടും കടിച്ചാല്‍ ഷോക്ക് സിന്‍ഡ്രോമിന് സാധ്യത
വാടാനപ്പള്ളി: ഡെങ്കിപ്പനി ഒരിക്കല്‍ ബാധിച്ചയാളെ ഈഡിസ് കൊതുകുകള്‍ വീണ്ടും കടിച്ചാല്‍ രക്തസ്രാവത്തോടു കൂടിയ ഡെങ്കിപ്പനിയും ഷോക്ക് സിന്‍ഡ്രോം ബാധിച്ച് മരണവുമുണ്ടാകുമെന്ന് വിദഗ്ധര്‍.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഡെങ്കിപ്പനി വിരുദ്ധ മാസാചരണം ജില്ലാ തല സെമിനാറിലാണ് ക്ലാസെടുത്ത വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. നാലുതരത്തിലുള്ള രോഗാണുക്കളാണ് ഡെങ്കിപ്പനി ഉണ്ടാക്കുന്നത്. ഒരിക്കല്‍ രോഗം ബാധിച്ചയാള്‍ക്ക് വീണ്ടും ഈ രോഗം വന്നാല്‍ മറ്റു ഡെങ്കി വൈറസുകള്‍ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഗീത ഗോപി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുഭാഷിണി മഹാദേവന് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ രജനി (തളിക്കുളം), ഷിജിത്ത് വടക്കുഞ്ചേരി (വാടാനപ്പള്ളി), കെ.വി അശോകന് (ഏങ്ങണ്ടിയൂര്‍), പി.വിനു (നാട്ടിക), ഇ.കെ തോമസ് മാസ്റ്റര്‍ (വലപ്പാട്), ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലേഖ ജമാലു സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബിന്ദു തോമസ് വിഷയാവതരണം നടത്തി. ഡോ. ഷീജ, എം.കെ സുബ്രഹ്മണ്യന്, ബയോളജിസ്റ്റ് ജബ്ബാര്‍ ക്ലാസെടുത്തു. വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. പ്രദീപ്കുമാര്‍ സ്വാഗതവും, ജില്ലാ മലേറിയ ഓഫിസര്‍ എം.എസ് ശശി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."