സാമ്പത്തിക വളര്‍ച്ച: തന്റെ ആശങ്ക ശരിയെന്നു തെളിഞ്ഞെന്ന് മമത
കൊല്‍ക്കത്ത: നോട്ട് അസാധുവാക്കലിന്റെ ഭാവിയെപറ്റി താന്‍ മുന്‍പു പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് റിപ്പോര്‍ട്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന സമയത്തുതന്നെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തയ്ക്ക് കോട്ടംതട്ടുമെന്ന് താന്‍ പറഞ്ഞിരുന്നു. തൊഴില്‍ മേഖലകള്‍ സ്തംഭിച്ചു. ഉല്പാദന മേഖല തകര്‍ന്നടിഞ്ഞു. സാമ്പത്തിക വളര്‍ച്ചാനിരക്കു റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്റെ ആശങ്ക ശരിയാണെന്നു തെളിഞ്ഞെന്നും മമത പറഞ്ഞു.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തില്‍ രാജ്യത്തിന്റെ ആഭ്യന്തരവളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നാലാം പാദത്തിലെ(ജനുവരി-മാര്‍ച്ച്) ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 6.1 ശതമാനമാണ്. മൂന്നാം പാദത്തില്‍ 7 ശതമാനമായിരുന്നു വളര്‍ച്ച. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ എറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കിലാണ് ഇപ്പോള്‍ രാജ്യം.
മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ നയങ്ങള്‍ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായെന്നാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."