പൊലിസ് ക്യാംപിലെ ആത്മഹത്യ; ഏഴ് പൊലിസുകാര്‍ക്ക് സസ്പെന്ഷന്, നടപടി തൃപ്തികരമല്ലെന്ന് കുടുംബം
പാലക്കാട്: കല്ലേക്കാട് എ.ആര് ക്യാംപിലെ പൊലിസുകാരന് കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏഴ്
പൊലിസുകാര്‍ക്ക് സസ്പെന്ഷന്. കല്ലേക്കാട് ക്യാംപിലെ തന്നെ പൊലിസുകാരാണ് സസ്പെന്‍ഷനിലായത്
റഫീഖ്, ഹരിഗോവിന്ദന്, മഹേഷ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത്, കെ.വൈശാഖ്, ജയേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.
എന്നാല്‍ നടപടിയില്‍ തൃപ്തി കരമല്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം ഇതില്‍ പങ്കുണ്ടെന്നും ഇവര്‍ക്കെതി രെ കൊലക്കുറ്റം ചുമത്തണമെന്നും ജുഡീഷ്യല്‍ അന്യേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കുമാറിന്റെ കുടുംബം പറഞ്ഞു.പാലക്കാട് എസ്.പിയാണ് നടപടി സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കേസിലെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയതായും എസ്.പി അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് കുമാര്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഒരു എസ്.ഐയും രണ്ട് എ.എസ്.ഐമാരുമാണ് കുമാറിനെ ശാരീരികമായി മര്‍ദ്ദിച്ചതെന്ന് ഭാര്യ മൊഴി നല്‍കിയിരുന്നു.കേസില്‍ ആരോപണ വിധേയരായ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."